Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

'എനിക്ക് യാമികയെന്ന പേരിൽ ഒരു മകളുണ്ടത്രേ... ഇല്ലാത്ത ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല...'; സംഘാടകരുടെ തെറ്റു തിരുത്തി നവ്യനായർ

'എനിക്ക് യാമികയെന്ന പേരിൽ ഒരു മകളുണ്ടത്രേ... ഇല്ലാത്ത ഒരു കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല...'; സംഘാടകരുടെ തെറ്റു തിരുത്തി നവ്യനായർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമാപ്രേക്ഷകരുടെ സ്വന്തം ബാലാമണിയാണ് നവ്യ നായർ. മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിൽ മുന്നിലായ താരം ഇന്നും സിനിമയിൽ സജീവമാണ്. അഭിനയവും മോഡലിങ്ങും നൃത്തവുമൊക്കെ കരിയറായി കൊണ്ടുപോകുന്നുണ്ട് താരം. സോഷ്യൽ മീഡിയയിലൂടെ നവ്യയുടെ പല പ്രസംഗ വീഡിയോകളും വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തന്നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകിയ സംഘടകർക്ക് മറുപടി നൽകുകയാണ് നവ്യ. സ്റ്റേജിൽ വച്ചുള്ള നടിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിക്ക് രണ്ട് കുട്ടികളുണ്ടെന്ന തെറ്റായ വിവരം ബുക്ലെറ്റായി അച്ചടിച്ചതാണ് നവ്യയെ പ്രകോപിപ്പിച്ചത്. ഇതിൽ പരിഭവം അറിയിച്ചാണ് താരം സംസാരിക്കുന്നത്. നവ്യയ്ക്ക് രണ്ട് മക്കളുണ്ടെന്നും യാമിക എന്ന പേരിൽ ഒരു മകൾ ഉണ്ടെന്നുമാണ് പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്‌ലെറ്റിൽ അച്ചടിച്ചിരിക്കുന്നത്.

''ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്ലെറ്റ് ഞാനിവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ട് എന്നാണ്. എന്റെ മോൻ എന്ത് വിചാരിക്കും? എന്റെ കുടുംബം എന്ത് വിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്ലെറ്റിൽ എഴുതിയിരിക്കുന്നത്.

എന്നെ പറ്റി അറിയാത്തവർ അതല്ലേ സത്യമാണെന്ന് മനസിലാക്കുക, അല്ലെങ്കിൽ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ച് പേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ? ദയവുചെയ്ത് ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും സിംപിളായി കിട്ടുമല്ലോ. അതിഥികളെ വിളിക്കുമ്പോൾ അവരെ കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ തന്നെ എഴുതുക.

പിന്നെ വേറൊരു സന്തോഷമുള്ള കാര്യമുണ്ട്. ഞാൻ അഭിനയിക്കാത്ത കുറച്ച് സിനിമകളുടെ ലിസ്റ്റ് കൂടി അതിൽ എഴുതിച്ചേർത്തിട്ടുണ്ട്. അത് നല്ല സ്പിരിറ്റിൽ എടുക്കും. പക്ഷേ കുട്ടിയുടെ കാര്യത്തിൽ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും എന്നെ ഇവിടെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ട്...'' നവ്യ പറയുന്നു. നിറഞ്ഞ കൈയടികളും നിലയ്ക്കാത്ത പൊട്ടിച്ചിരികളുമാണ് നവ്യയുടെ വാക്കുകൾക്ക് പ്രേക്ഷകരും ആരാധകരും നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP