Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്; തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി

ബംഗാൾ ഗവർണറെ നേരിൽ കാണാൻ പോയപ്പോൾ പീഡിപ്പിച്ചെന്ന് രാജ്ഭവൻ ജീവനക്കാരി; സി വി ആനന്ദ ബോസിന് എതിരെ പരാതി; കെട്ടിച്ചമച്ച കഥയെന്നും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉള്ള തന്ത്രമെന്നും ആനന്ദബോസ്;  തൃണമൂലിന് ഇത് കിട്ടിയ പിടിവള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി രാജ്ഭവൻ ജീവനക്കാരി. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.

എന്നാൽ, പീഡനാരോപണം സി വി ആനന്ദബോസ് നിഷേധിച്ചു. കെട്ടിച്ചമച്ച കഥയെന്ന് ഗവർണർ പ്രതികരിച്ചു. ' എന്നെ താറടിച്ച് കാട്ടിയ ശേശഷം ആർക്കെങ്കിലും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെങ്കിൽ ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാൽ, ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ എന്റെ പോരാട്ടത്തെ അവർക്ക് തടുത്തുനിർത്താനാവില്ല', അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരായി മാറിയ രണ്ട് അസംതൃപ്തരായ ജീവനക്കാരുടെ അപകീർത്തികരമായ പ്രചാരണത്തിന് എതിരെ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്ഭവൻ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ട്വീറ്റ്. ' സത്യം വിജയിക്കും. കെട്ടിച്ചമച്ച കഥകൾക്ക് മുമ്പാകെ കീഴടങ്ങാൻ ഞാൻ തയ്യാറല്ല, എന്നെ താറടിച്ച് കാട്ടിയ ശേഷം ആർക്കെങ്കിലും തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെങ്കിൽ ദൈവം അവരെ അനുഗ്രഹിക്കട്ടെ. എന്നാൽ, ബംഗാളിലെ അഴിമതിക്കും അക്രമത്തിനും എതിരായ എന്റെ പോരാട്ടത്തെ അവർക്ക് തടുത്തുനിർത്താനാവില്ല', ട്വീറ്റിൽ പറഞ്ഞു.

രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. സ്ഥിരനിയമനം നൽകാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. പീഡനം നടന്നയുടൻ അവർ രാജ്ജവൻ പരിധിയിലുള്ള പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് ഗവർണറുടെ വസതിയിലെത്തി ഇവടെ സ്റ്റേഷനിലെത്തിക്കുകയും പരാതി രേഖപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തായതിനു പിന്നാലെ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ബംഗാളിലെത്തുന്നതിനു തൊട്ടുമുൻപാണ് ഗവർണർക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. മോദി എത്തുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ കുടുംബ സന്ദർശനം റദ്ദാക്കി ആനന്ദ ബോസ് കൊൽക്കത്തയിലേക്കു മടങ്ങിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

1977 ബാച്ചിൽ കേരള കേഡറിലെ ഐ.എ.എസ് ഓഫിസറായിരുന്നു മലയാളിയായ ആനന്ദ ബോസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകൾക്കു പിന്നാലെ 2019ലാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. 2022ൽ നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധൻക്കഡിനു പകരക്കാരനായാണ് ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്നത്.

ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കുമെന്ന് ഉറപ്പ്. സന്ദേശ്കാലി സംഭവങ്ങളുടെ പേരിൽ പ്രതിരോധത്തിലായ തൃണമൂലിന് ഗവർണർക്ക് എതിരായ പീഡനാരോപണം ഒരുപിടിവള്ളിയാണ്. സന്ദേശ്കാലിയിൽ നിന്നുള്ള സ്ത്രീകളുമായി ആദ്യം സംസാരിച്ചതും, സംസ്ഥാന സർക്കാരിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയതും ഗവർണറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP