Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

വീടിന്റെ പാലുകാച്ചിനൊപ്പം മൂന്ന് യുവതികളുടെ വിവാഹസ്വപ്നംകൂടി യാഥാർഥ്യമാക്കി പ്രവാസി ദമ്പതികൾ; വിവാഹച്ചെലവിനൊപ്പം മൂന്നു പേർക്കും സ്വന്തമായി സ്ഥലവും വാങ്ങിനൽകി നന്മമനസ്സ്

വീടിന്റെ പാലുകാച്ചിനൊപ്പം മൂന്ന് യുവതികളുടെ വിവാഹസ്വപ്നംകൂടി യാഥാർഥ്യമാക്കി പ്രവാസി ദമ്പതികൾ; വിവാഹച്ചെലവിനൊപ്പം മൂന്നു പേർക്കും സ്വന്തമായി സ്ഥലവും വാങ്ങിനൽകി നന്മമനസ്സ്

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: സ്വന്തം വീടിന്റെ പാലുകാച്ചിനൊപ്പം നിർധനരായ കുടുംബത്തിലെ മൂന്ന് യുവതികളുടെ വിവാഹസ്വപ്നംകൂടി യാഥാർഥ്യമാക്കി പ്രവാസിദ ദമ്പതികൾ. രണ്ട് പതിറ്റാണ്ട് മണലാരണ്യത്തിൽ പണിയെടുത്ത് സമ്പാദിച്ച ധനംകൊണ്ടാണ് ഇരുവരും നാട്ടിലൊരു വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയത്. തങ്ങൾക്ക് വീടെന്ന സൗഭാഗ്യം കൈവന്നപ്പോൾ പാവപ്പെട്ട മൂന്നു കുടുംബങ്ങൾക്ക് കൂടി താങ്ങായിരിക്കുകയാണ് ജലീലും നിസയും .

ഇരിഞ്ചയം പള്ളിവിള സ്വദേശി എ.എ.ജലീലും ഭാര്യ നിസയുമാണ് തങ്ങളുടെ വീടിന്റെ പാലുകാച്ചൽ ദിവസം മൂന്ന് നിർധനയുവതികളുടെ വിവാഹംകൂടി നടത്തി നാടിനു മാതൃകയായത്. വെമ്പായം, വെഞ്ഞാറമൂട്, പുതുകുറിച്ചി എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് യുവതികളുടെ വിവാഹച്ചെലവുകളാണ് ജലീലും നിസയും ചേർന്ന് ഏറ്റെടുത്തത്. മൂവരുടേയും രക്ഷിതാക്കൾ ആഗ്രഹിച്ച രീതിയിൽതന്നെ വിവാഹം നടത്തി. മാത്രമല്ല മൂന്നുപേർക്കും സ്വന്തമായി സ്ഥലവും വാങ്ങിനൽകാനും ഈ ദമ്പതികൾ തെല്ലും മടികാണിച്ചില്ല.

പ്രകാശം ചൊരിയുന്ന വീട് എന്നർഥമുള്ള 'ബൈത്ത് അൽ നൂർ' എന്നുപേരിട്ട ഈ വീട് ഒരു നാടിന് തന്നെ വെളിച്ചമായി. ദുബായിയിൽ വ്യവസായിയായ ജലീലിനും നിസയ്ക്കും കുടുംബവീടിനോടു ചേർന്ന് ഒരു വീടെന്നതു വലിയ സ്വപ്നമായിരുന്നു. സ്വപ്നഭവനത്തിന്റെ പണി പൂർത്തിയാക്കി പാലുകാച്ചലിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് തങ്ങളുടെ സന്തോഷത്തിനൊപ്പം സമൂഹത്തിലെ ഏതെങ്കിലും ഒരു കുടുംബത്തിനുംകൂടി സന്തോഷമുണ്ടാകണമെന്ന് തീരുമാനിച്ചത്. ഈ ചിന്തയാണ് മൂന്ന് യുവതികളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കിയത്.

വീടിന്റെ നിർമ്മാണച്ചെലവിനോളം തന്നെ പണംമുടക്കിയാണ് വിവാഹവും ഈ ദമ്പതിമാർ ഒരുക്കിയത്. പുതിയ വീടിനടുത്തുതന്നെ വലിയ പന്തലൊരുക്കിയാണ് ഗൃഹപ്രവേശനവും വിവാഹച്ചടങ്ങും ഒരുമിച്ചുനടത്തിയത്. ചടങ്ങുകൾ കാണാൻ നൂറുകണക്കിന് ആളുകളാണെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP