Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ നിന്ന് കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുതെന്ന് നിർദ്ദേശം

ജലക്ഷാമം രൂക്ഷം; തൂതപ്പുഴയിൽ നിന്ന് കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കരുതെന്ന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തൂതപ്പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്താനാണ് ജില്ലാ കലക്ടർ വി.ആർ വിനോദിന്റെ നിർദ്ദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകൾ സ്ഥാപിച്ച് ജലസേചനവകുപ്പ് കാർഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയാൽ മാത്രമേ കുടിവെള്ള വിതരണത്തിന് ആവശ്യമായ വെള്ളം ലഭിക്കൂ.

നിരവധി കർഷകർ പുഴയിൽ പമ്പ് സെറ്റ് സ്ഥാപിച്ച് കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം പുലാമന്തോൾ കട്ടുപ്പാറയിൽ എത്തിയിട്ടുണ്ടെങ്കിലും മൂർക്കനാട് താൽക്കാലിക തടയണയിലെത്താത്ത സാഹചര്യമാണുള്ളത്.

കാഞ്ഞിരപ്പുഴയിൽ നിന്നുള്ള വെള്ളം അധികം താമസമില്ലാതെ നിർത്തിവെയ്ക്കാനിടയുള്ളതിനാൽ പെരിന്തൽമണ്ണ, മൂർക്കനാട് പദ്ധതികളിൽ നിന്നുള്ള കുടിവെള്ളവിതരണം തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കാർഷികാവശ്യത്തിന് പുഴയിലെ വെള്ളമുപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP