Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്കു നിവേദനവുമായി പ്രവാസി ലീഗൽ സെൽ. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി 2016ൽ സ്ഥാപിതമായ പ്രവാസി കമ്മീഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തിക്കുന്നില്ല. പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല. ഇതിനെത്തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം നിവേദനം നൽകിയത്.

പ്രവാസികളുടെ നിരവധിയായ പ്രശ്‌നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷനിൽ ഒരു ചെലവുമില്ലാതെ പരാതിനൽകാവുന്നതും പരിഹാരം കണ്ടെത്താവുന്നതുമാണ്. പലവിധ പ്രശ്‌നങ്ങളാൽ വലയുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന കമ്മീഷന്റെ പ്രവർത്തനത്തിലും അതുപോലെ തന്നെ പ്രവാസികളുടെ ക്ഷേമ വിഷയങ്ങളിലും അടിയന്തിരമായ കേരള സർക്കാർ ഇടപെടലുകൾ ആവശ്യമാണെന്നും മനുഷ്യക്കടത്തുൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന പ്രവാസി കമ്മീഷന്റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണമെന്നും സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി ലീഗൽ സെല്ലിന് കോടതിയെ സമീപിക്കേണ്ടി വരുമെന്നും പി എൽ സി കുവൈറ്റ് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP