Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോമിന്; ബിസിസിഐയുമായി കരാർ അടുത്ത അഞ്ച് വർഷത്തേക്ക്; 5,963 കോടി രൂപയുടെ കരാർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോമിന്; ബിസിസിഐയുമായി കരാർ അടുത്ത അഞ്ച് വർഷത്തേക്ക്; 5,963 കോടി രൂപയുടെ കരാർ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ നടക്കുന്ന മത്സരങ്ങളുടെ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം അടുത്ത അഞ്ചു വർഷത്തേക്ക് സ്വന്തമാക്കി വയാകോം 18. 5,963 കോടി രൂപയ്ക്കാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. വ്യാഴാഴ്ച നടന്ന ബിസിസിഐ ലേലത്തിലാണ് പാരമൗണ്ട് ഗ്ലോബലിന്റെയും റിലയൻസ് ഇൻഡസ്ട്രീസിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്.

ഇതോടെ 2023 സെപ്റ്റംബർ മുതൽ 2028 മാർച്ച് വരെ ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും സ്പോർട്സ് 18 ചാനലിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജിയോ സിനിമയിലും സംപ്രേഷണം ചെയ്യും.

ലേലത്തിൽ സോണി പിക്ച്ചേഴ്സിന്റെയും ഡിസ്നി സ്റ്റാറിന്റെയും കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. അഞ്ചു വർഷ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന 88 മത്സരങ്ങളും വയാകോം സംപ്രേഷണം ചെയ്യും. 25 ടെസ്റ്റും 27 ഏകദിനങ്ങലും 36 ട്വന്റി 20 മത്സരങ്ങളുമാണ് ഇക്കാലയളവിൽ നടക്കുക.

2018-ൽ 6138 കോടി രൂപയ്ക്കായിരുന്നു ഡിസ്നി സ്റ്റാർ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. നേരത്തെ അഞ്ചു വർഷത്തേക്കുള്ള ഐപിഎൽ ഡിജിറ്റൽ സംപ്രേഷണാവകാശവും വനിത ഐപിഎൽ ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശവും വയാകോം സ്വന്തമാക്കിയിരുന്നു. കൂടാതെ, 2024 പാരിസ് ഒളിമ്പിക്സ്, 2024 സീസണിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങൾ, ടി10 ലീഗ്, റോഡ് സേഫ്റ്റി വേൾഡ് സീരീസ്, ലാ ലീഗ, ലീഗ് വൺ, സീരി എ, ഡയമണ്ട് ലീഗ് എന്നിവയുടെ സംപ്രേഷണാവകാശവും വയാകോമിനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP