Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

തന്റെ പേരിൽ സതിയമ്മ ജോലി ചെയ്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ആ കത്തിലെ ഒപ്പം വ്യാജം; ചാണ്ടി ഉമ്മൻ ആശ്വസിപ്പിക്കാൻ എത്തിയതോടെ പുതിയ നീക്കവുമായി സിപിഎം; സതിയമ്മയ്‌ക്കെതിരെ അയൽക്കാരി പൊലീസിൽ പരാതി നൽകി; ജാമ്യമില്ലാ കേസെടുത്തേക്കും; ഉമ്മൻ ചാണ്ടിയെ ജയിലിൽ അടയ്ക്കാൻ കഴിയാത്തവരുടെ പുതിയ നീക്കം പുതുപ്പള്ളിയിൽ

തന്റെ പേരിൽ സതിയമ്മ ജോലി ചെയ്തത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ആ കത്തിലെ ഒപ്പം വ്യാജം; ചാണ്ടി ഉമ്മൻ ആശ്വസിപ്പിക്കാൻ എത്തിയതോടെ പുതിയ നീക്കവുമായി സിപിഎം; സതിയമ്മയ്‌ക്കെതിരെ അയൽക്കാരി പൊലീസിൽ പരാതി നൽകി; ജാമ്യമില്ലാ കേസെടുത്തേക്കും; ഉമ്മൻ ചാണ്ടിയെ ജയിലിൽ അടയ്ക്കാൻ കഴിയാത്തവരുടെ പുതിയ നീക്കം പുതുപ്പള്ളിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പുതുപ്പള്ളിയിലെ ജീവനക്കാരിയെ പിരിച്ചുവിടൽ വിവാദത്തിൽ പൊലീസിൽ പരാതി. സതീദേവിക്കെതിരെയാണ് (സതിയമ്മ) വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ അയൽവാസിയായ ലിജിമോൾ പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസെടുക്കും. ജാമ്യമില്ലാ കുറ്റങ്ങളും ചുമത്തും. അങ്ങനെ വന്നാൽ സതിയമ്മയെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കാനും സാധ്യതയുണ്ട്. ഈ കേസിൽ ഇനി കോടതി നടപടികൾ നിർണ്ണായകമാകും. പല കേസുകൾ എടുത്ത് ഉമ്മൻ ചാണ്ടിയെ ജയിലിലാക്കാൻ പിണറായി സർക്കാർ ശ്രമിച്ചിരുന്നു. പീഡന കേസു പോലും ചുമത്തി. അതൊന്നും കോടതി ഇടപെടലുകളോടെ പൊളിഞ്ഞു. അവരാണ് ഉമ്മൻ ചാണ്ടി മരിച്ച ശേഷമുള്ള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ച സതിയമ്മയെ ജയിലിലാക്കാൻ ശ്രമിക്കുന്നത്.

കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മൻ ചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു ആരോപണം. ഉമ്മൻ ചാണ്ടിയെപ്പറ്റി ചാനലിൽ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടർ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കൾ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്വിസ്റ്റ്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനിൽകുമാറിനൊപ്പം വാർത്താ സമ്മേളനം നടത്തിയ ലിജിമോൾ തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും പറഞ്ഞു. താനിപ്പോൾ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സോഷ്യൽ മീഡിയയിൽ കണ്ടാണ് തന്റെ പേരിൽ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്. ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഇന്നലെ സർക്കാർ പുറത്തുവിട്ട രേഖ. പിന്നാലെയാണ് ലിജിമോളും രംഗത്തു വന്ന്.

സതിയമ്മയല്ല, മറിച്ച് ലിജിമോൾ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിനാൽ ലിജിമോളോട് ജോലിക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു. എന്നാൽ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവച്ചാണ് സ്വീപ്പർ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ള ലിജിമോൾ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയിൽ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

ഈ വാദം തള്ളിയാണ് ലിജിമോൾ രംഗത്ത് വന്നത്. തന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും അവർ പറഞ്ഞു. തന്റെ പേരിൽ മറ്റൊരാൾ ജോലി ചെയ്തിരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അവർ പറയുന്നു. ഇതോടെ ആരോപണങ്ങൾ പുതിയ തലത്തിലെത്തുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇതെല്ലാം ചെയ്യാൻ സതിയമ്മയ്ക്കാകുമോ എന്നതാണ് നിർണ്ണായകം. ലിജി മോളുടെ പേരിൽ സതിയമ്മ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഉദ്യോഗസ്ഥ സഹായവും ഉണ്ട്.

ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ചെതിനേത്തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട സതയിയമ്മയെ വീട്ടിലെത്തി സന്ദർശിച്ച് ചാണ്ടി ഉമ്മൻ ചർച്ചകൾപ്പ് പുതിയ മാനം നൽകിയിപുന്നു. ഉമ്മൻ ചാണ്ടി പ്രശംസ മാത്രമാണ് ജോലി നഷ്ടമാകാൻ കാരണമെന്ന് സതിയമ്മ പറഞ്ഞു. ഉമ്മൻ ചാണ്ടി ചെയ്തു തന്ന സഹായങ്ങൾ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്ന് സതിയമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പങ്കെടുത്തതും സതിയമ്മ പറഞ്ഞിരുന്നു.13 വർഷമായി മൃഗാശുപത്രിയിൽ സ്വീപ്പറാണ് സതിയമ്മ. ഒരു നോട്ടിസും അറിയിപ്പുമില്ലാതെയാണു നടപടിയെന്നും പരാതിയുണ്ട്.

സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയതല്ല, കാലാവധി കഴിഞ്ഞപ്പോൾ പിരിച്ചുവിട്ടതാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞിരുന്നു. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. സതിയമ്മയെ പിരിച്ചുവിട്ടതിൽ മൃഗ സംരക്ഷണ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP