Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പരിസ്ഥിതി പ്രവർത്തകൻ എം.കെ പ്രസാദ് അന്തരിച്ചു; വിട പറഞ്ഞത് സേവ് സൈലന്റ് വാലി ക്യാമ്പയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തി; അദ്ധ്യാപകൻ, പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭ

പരിസ്ഥിതി പ്രവർത്തകൻ എം.കെ പ്രസാദ് അന്തരിച്ചു; വിട പറഞ്ഞത് സേവ് സൈലന്റ് വാലി ക്യാമ്പയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തി; അദ്ധ്യാപകൻ, പ്രഭാഷകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എം.കെ പ്രസാദ് (89)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുയായിരുനന്ന അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത് ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. സൈലന്റ് വാലി കാമ്പയിന്റെ മുന്നണി പോരാളിയായിരുന്നും എം കെ പ്രസാദ്. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു അദ്ദേഹം പരിസ്ഥിതി മേഖലയിലേക്ക് എത്തിയത്.

പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ.ആർ.ടി.സിയുടെ നിർമ്മാണത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും പ്രകൃതി സ്നേഹിയുമായിരുന്നു. സേവ് സൈലന്റ് വാലി ക്യാമ്പയിൻ മുൻനിരയിൽ നിന്ന് നയിച്ച വ്യക്തി കൂടിയാണ്

യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം ഒട്ടേറെ പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്, മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

വീട്ടാവശ്യങ്ങൾക്കായുള്ള പരമ്പരാഗതമല്ലാത്ത ഊർജ്ജ നിർമ്മാണത്തിൽ പുതുവഴികൾ തേടാൻ അദ്ദേഹം പ്രയത്‌നിച്ചു. യൂണൈറ്റഡ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്‌മെന്റ് ബോർഡിൽ അഞ്ച് വർഷത്തിലധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതിലൊന്നാണ് വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ.

വയനാട്ടിൽ സ്ഥിതി ചെയ്യുന്ന എം എസ് സ്വാമിനാഥൻ റിസർച്ച് ഫൈണ്ടേഷനിലെ പ്രോഗ്രാം അഡ്‌വൈസറി കമ്മിറ്റി ചെയർപേഴ്സനായിരുന്നു. ഗവർണമെന്റ് കൗൺസിലിന്റെ സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യുക്കേഷനിലും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിലും അംഗമായിരുന്നു. നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും, സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റേതുമായ മലയാളത്തിലെ മോണോഗ്രാമുകളാണ് ഏറെ പ്രശസ്തം.

പ്രകൃതി സംരക്ഷണ മേഖലയിൽ ഒട്ടനവധി സംഭാവന നൽകാൻ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. ഷേർലി (മഹാരാജാസ് മുൻ പ്രിൻസിപ്പാൾ ). മക്കൾ: അമൽ അഞ്ജന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP