Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

ഉമ്മൻ ചാണ്ടിയോട് കളിച്ചാൽ ഹൈക്കോടതി ജഡ്ജി ആണെങ്കിലും ഇങ്ങനെയിരിക്കും! മുഖ്യമന്ത്രിയെ വിമർശിച്ച ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന് ഇനി സിവിൽ കേസുകൾ മാത്രം: പേടിക്കാതെ കോടതിയിൽ ചെല്ലാമല്ലോ എന്ന ആശ്വാസത്തിൽ സർക്കാർ

ഉമ്മൻ ചാണ്ടിയോട് കളിച്ചാൽ ഹൈക്കോടതി ജഡ്ജി ആണെങ്കിലും ഇങ്ങനെയിരിക്കും! മുഖ്യമന്ത്രിയെ വിമർശിച്ച ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന് ഇനി സിവിൽ കേസുകൾ മാത്രം: പേടിക്കാതെ കോടതിയിൽ ചെല്ലാമല്ലോ എന്ന ആശ്വാസത്തിൽ സർക്കാർ

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏന്തൊരു തടസങ്ങളെയും അനാസായം മറികടക്കുന്നതിൽ ഒരു വിരുത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുണ്ടെന്ന കാര്യം എല്ലാവർക്കു അറിയാം. ഭരണത്തിനെതിരെ ഉയരുന്ന എതിർപ്പും ഗ്രൂപ്പു കളികളെയുമെല്ലാം വിദഗ്ദമായി മറികടക്കുന്ന ഉമ്മൻ ചാണ്ടി ജുഡീഷ്യറിയെയും ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കുന്നു എന്ന ആക്ഷേപം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു. ഈ ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനിടെ അടുത്തകാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം ഉന്നയിച്ച ഹൈക്കോതി ജഡ്ജിയുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തി.

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പരിഗണനാ വിഷയങ്ങളിലാണ് മാറ്റം വരുത്തിയത്. അലക്‌സാണ്ടർ തോമസിന്റേത് ഉൾപ്പെടെ 38 ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളാണ് മാറ്റിയത്. സിവിൽ കേസുകളിലെ അപ്പീലുകളാണ് ഇനി അലക്‌സാണ്ടർ തോമസ് പരിഗണിക്കുക. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്, ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ തീരുമാനിക്കുന്നത്. നേരത്തെ ക്രിമിനൽ മിസല്ലേനിയസ് വിഭാഗത്തിലെ കേസുകളാണ് അലക്‌സാണ്ടർ തോമസ് പരിഗണിച്ചിരുന്നത്.

ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പരിഗണനാ വിഷയങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനുമേൽ അഡ്വക്കേറ്റ് ജനറൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ഹൈക്കോടതി അഭിഭാഷകർക്കിടയിലുണ്ടായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നീക്കങ്ങൾക്കെതിരെ ബാർ അസോസിയേഷനിൽ ഒരുവിഭാഗം അഭിഭാഷകർ പ്രമേയവും കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നീക്കം. സംസ്ഥാന സർക്കാറിന്റെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയാണ് നീക്കമെന്ന ആരോപണം ഇപ്പോഴത്തെ മാറ്റങ്ങൾക്കെതിരെ ഉയരുന്നുണ്ട്.

അഡ്വക്കേറ്റ് ജനറലിന്റെ സ്വകാര്യ സ്ഥാപനം ഹാജരാകുന്ന കേസുകളിലടക്കം വിവിധ കേസുകളിൽ എജിയുടെ ഓഫീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് വിമർശനമായിരുന്നു അലക്‌സാണ്ടർ തോമസിന്റെ ബെഞ്ചിൽനിന്നുണ്ടായത്. വീഴ്ചകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ ഉത്തരവ് അനുസരിച്ച് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി റിപ്പോർട്ട നൽകിയിരുന്നു.

എജിയെ വിമർശിച്ച ഉത്തരവിന് പിന്നാലെ കോടതിയെയും ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെയും വിമർശിച്ച് മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാരും മറ്റ് കോൺഗ്രസ് നേതാക്കളും പരസ്യമായി രംഗത്തെത്തുകയുണ്ടായി. ഇതിന്റെ തുടർച്ചയായിരുന്നു അലക്‌സാണ്ടർ തോമസിന്റെ പരിഗണനാ വിഷയമം മാറ്റാൻ സർക്കാർ സമ്മർദം ചെലുത്തുന്നതായ ആരോപണം വന്നത്. അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണി ചീഫ് ജസ്റ്റിസിനുമേൽ സമ്മർദം ചെലുത്തിയെന്നായിരുന്നു അഭിഭാഷകർക്കിടയിൽ ഉയർന്ന ആരോപണം. ഹൈക്കോടതിയെ വിമർശിച്ചവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന പരാതികളും കോടതിയുടെ പരിഗണനയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP