Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടൽ: ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: ഛത്തീസ്‌ഗഢിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. നാരായൺപൂർ - കങ്കെർ ജില്ലകളുടെ അതിർത്തി മേഖലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലൊന്നായ ബസ്തർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഇത്.

ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ ഭടന്മാർ സുരക്ഷിതരാണെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വലിയ ആയുധ ശേഖരവും കണ്ടെത്തി.

ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ 29 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. ബസ്തർ മേഖലയിൽ മാത്രം ഈ വർഷം 88 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP