Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ല; ബിജെപിയിൽ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവർത്തകർക്കും പൊതു സമൂഹത്തിനും അറിയാം; ശോഭയ്ക്കും ജാവദേക്കറിനും ഒളിയമ്പുമായി സുരേന്ദ്രന്റെ വിശ്വസ്തൻ; രഘുനാഥിന്റെ പോസ്റ്റ് ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് തെളിവ്

ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ല; ബിജെപിയിൽ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവർത്തകർക്കും പൊതു സമൂഹത്തിനും അറിയാം; ശോഭയ്ക്കും ജാവദേക്കറിനും ഒളിയമ്പുമായി സുരേന്ദ്രന്റെ വിശ്വസ്തൻ; രഘുനാഥിന്റെ പോസ്റ്റ് ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങൾക്ക് തെളിവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും പ്രകാശ് ജാവദേക്കറിനുമെതിരെ ഒളിയമ്പുമായി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ല. ദല്ലാളുമാർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവർത്തകർക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അതിവിശ്വസ്തനാണ് രഘുനാഥ്.

വിവാദങ്ങൾ കോൺഗ്രസ്സിന് വേണ്ടി മാധ്യമങ്ങൾ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ബിജെപിയിൽ മറ്റ് പാർട്ടിക്കാർ ചേരുന്നത് കഴിഞ്ഞ 10 വർഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതിൽ ആകൃഷ്ടരായതുകൊണ്ടാണ്. കേരളത്തിലെ മോദിജി തരംഗം ചർച്ചയാക്കാതിരിക്കാനുള്ള ഗൂഢ പദ്ധതിയാണ് മാധ്യമങ്ങൾ നടത്തിയതെന്നും രഘുനാഥ് ആരോപിച്ചു. ശോഭാ സുരേന്ദ്രനെതിരേയും ബിജെപിയിൽ അമർഷമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ്.

എന്നാൽ ശോഭയുടെ പേര് പോസ്റ്റിൽ ഒരിടത്തുമില്ല. ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവദേക്കറും നന്ദകുമാറും തമ്മിലെ ബന്ധത്തെ കുറിച്ച് രഘുനാഥ് പറയുന്നുമില്ല. ഇപി ജയരാജന്റെ വീട്ടിൽ നന്ദകുമാറുമൊത്താണ് ജാവദേക്കർ പോയത്. ഇക്കാര്യം ഇപി ജയരാജൻ സ്ഥിരീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ശോഭയ്‌ക്കെതിരെ മാത്രമല്ല ഈ പോസ്റ്റ് എന്നും ചർച്ച ഉയരുന്നുണ്ട്.

രഘുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ദല്ലാളുമാർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ... ഇത്തരം കളങ്കിതകൂട്ടുകെട്ട് പൊതു പ്രവർത്തകർക്ക് ഭൂഷണമല്ല....

ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ല..... ബിജെപിയിൽ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവർത്തകർക്കും പൊതു സമൂഹത്തിനും അറിയാം... വിവാദങ്ങൾ കോൺഗ്രസ്സിന് വേണ്ടി മാധ്യമങ്ങൾ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. കോൺഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാർ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്...

കേരളത്തിലെ മോദിജി തരംഗം ചർച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബിജെപിയിൽ മറ്റ് പാർട്ടിക്കാർ ചേരുന്നത് കഴിഞ്ഞ 10 വർഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതിൽ ആകൃഷ്ടരായതുകൊണ്ടാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP