Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

കളമശേരി സ്‌ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

കളമശേരി സ്‌ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശേരി സ്‌ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡൊമനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്‌ഫോടനം നടന്നത്.

യഹോവ സാക്ഷികളുടെ കൺവെൻഷന്റെ അവസാന ദിവസമായിരുന്നു സ്‌ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്‌ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണു പരിക്കേറ്റു.

ഫയർഫോഴ്‌സും പൊലീസും അതിവേഗമെത്തി തീ അണച്ചെങ്കിലും കേരളത്തിന്റെ ചരിത്രത്തിലേറ്റ ഏറ്റവും വലിയ നോവായി ഈ സംഭവം മാറി. കൺവെൻഷൻ സെന്റർ സീൽ ചെയ്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. എൻ ഐ എ സംഘവും ഉടൻ കളമശ്ശേരിയിലെത്തിയിരുന്നു. ഹാളിൽ നിന്ന് സ്‌ഫോടനം സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാർട്ടിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി സ്‌ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തിയിരുന്നു. പ്രതി അന്ന് മുതൽ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP