Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

അഴിയൂർ പഞ്ചായത്തിനെതിരെ അപകീർത്തി പ്രചാരണം; ചോമ്പാല പൊലീസ് കേസെടുത്തു

അഴിയൂർ പഞ്ചായത്തിനെതിരെ അപകീർത്തി പ്രചാരണം; ചോമ്പാല പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

അഴിയൂർ: അഴിയൂർ പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തു. ആഴിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പരാതിയിൽ അഴിയൂർ സ്വദേശി പ്രസാദിന്റെ പേരിലാണ് പൊലീസ് കേസ് എടുത്തത്. പഞ്ചായത്ത് സമൂഹ അടുക്കളയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവിതരണം ചെയ്യുന്നത് സംബന്ധിച്ചാണ് പ്രചാരണം നടന്നത്. ഇത് വസ്തുതാവിരുദ്ധമാണെന്ന് കാണിച്ചാണ് പഞ്ചായത്ത് പരാതി നൽകിയത്. ചോമ്പാല സിഐ. അന്വേഷണം തുടങ്ങി.

എന്നാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നവരുടെ നാവരിയുക എന്ന സമീപനമാണ് പഞ്ചായത്ത് കൈക്കൊള്ളുന്നതെന്നും പൊലീസ് അന്വേഷണം നിഷ്പക്ഷമായി നടത്തണമെന്നും ആർ.എംപി. ഏരിയാ കമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുന്ന നടപടിക്കെതിരേ കൃത്യമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. ചോമ്പാല മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP