Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

മുതിർന്ന നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ്; ജനാർദൻ ദ്വിവേദിയുടെ മകൻ ബിജെപിയിൽ ചേർന്നത് ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ സാന്നിധ്യത്തിൽ; രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ഇടത് പാർട്ടികളെന്നും സമീർ ദ്വിവേദി

മുതിർന്ന നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ്; ജനാർദൻ ദ്വിവേദിയുടെ മകൻ ബിജെപിയിൽ ചേർന്നത് ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ സാന്നിധ്യത്തിൽ; രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ഇടത് പാർട്ടികളെന്നും സമീർ ദ്വിവേദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദൻ ദ്വിവേദിയുടെ മകൻ ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ സാന്നിധ്യത്തിലാണ് ഇന്ന ഡൽഹിയിൽ നടന്ന ചടങ്ങിൽ സമീർ ദ്വിവേദി ബിജെപിയിൽ ചേർന്നത്. ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനമാണ് തന്നെ ബിജെപിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്നും സമീർ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു.

സിഎഎ, എൻആർസി വിഷയത്തിൽ രാജ്യത്ത് പ്രശ്‌നമുണ്ടാകുന്നതിന് സമരം അവസാനിപ്പിക്കാൻ പ്രക്ഷോഭകരോട് സമീർ ദ്വിവേദി ആവശ്യപ്പെട്ടു. ഇടതുപാർട്ടികളാണ് രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ച പ്രധാനമന്ത്രി നിങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്നും സമീർ ദ്വിവേദി ചോദിച്ചു. ഷഹീൻബാഗിൽ സമരം നടത്തുന്നവരാണ് 1962ൽ ചൈനയെ പുകഴ്‌ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ ഇപ്പോൾ നമ്മൾ മുന്നോട്ട് വന്നിട്ടില്ലെങ്കിൽ, രാജ്യത്ത് പടരുന്ന ഈ അഗ്‌നിയെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും സമീർ പറഞ്ഞു. ഷഹീൻബാഗിൽ മുസ്ലിം സമരക്കാരോട് എനിക്ക് ചോദിക്കാനുള്ളത് ഒരേയൊരു ചോദ്യമാണ്. മോദിക്ക് മുമ്പ് മുത്തലാഖ് റദ്ദാക്കാൻ ആരെങ്കിലും ധൈര്യപ്പെട്ടിരുന്നോ? മുത്തലാഖ് റദ്ദാക്കിയ ഒരു പ്രധാനമന്ത്രി എങ്ങനെയാണ് നിങ്ങളുടെ പൗരത്വം ഇല്ലാതാക്കുക എന്നായിരുന്നു സമീറിന്റെ ചോദ്യം.

പത്ത് വർഷത്തിലേറെക്കാലം കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച നേതാവാണ് 74കാരനായ ജനാർദൻ ദ്വിവേദി. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതുമായി വേദി പങ്കിട്ടതിനെ തുടർന്ന് ജനാർദൻ ദ്വിവേദിക്കെതിരെ വിമർശനമുയർന്നിരുന്നു. 2014ൽ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം നിർത്തമെന്നും ജനാർദൻ ദ്വിവേദി അഭിപ്രായപ്പെട്ടിരുന്നു. ജാതി സംവരണം നിർത്തണമെന്ന ദ്വിവേദിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന്റേതല്ലെന്നും വ്യക്തമാക്കി പ്രസിഡന്റ് സോണിയാ ഗാന്ധി രംഗത്തെത്തിയിരുന്നു.

എന്നാൽ സമീർ ബിജെപിയിൽ ചേർന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ജനാർദൻ ദ്വിവേദി പറഞ്ഞു. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും വളരെ അടുപ്പം പുലർത്തുന്ന നേതാവാണ് ജനാർദൻ ദ്വിവേദി. അദ്ദേഹത്തിന് മകൻ ബിജെപിയിൽ ചേർന്നത് കോൺഗ്രസിനേറ്റ ശക്തമായ തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകർ നോ്ക്കി കാണുന്നത്. ്എന്നാൽ, സമീർ കോൺഗ്രസ് പ്രവർത്തകനായിരുന്നില്ല എന്നത് കോൺഗ്രസിന് ആശ്വാസമാകും. ഒരു സമയത്തും സമീർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP