Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

എന്തുകൊണ്ട് വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകൾ നികത്തുന്നില്ല? നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിനും കേരളം അടക്കം എട്ട് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം

എന്തുകൊണ്ട് വിവരാവകാശ കമ്മീഷനുകളിലെ ഒഴിവുകൾ നികത്തുന്നില്ല? നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കേന്ദ്രസർക്കാരിനും കേരളം അടക്കം എട്ട് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന വിവരാവകാശ കമീഷനുകളിലെ ഒഴിവുകൾ നികത്തുന്നില്ലെന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം. കേന്ദ്ര സർക്കാറിനോടും എട്ട് സംസ്ഥാന സർക്കാറുകളോടും ആണ് കോടതി വിശദീകരണം തേടിയത്.

നാലാഴ്ചക്കകം നിലവിലെ സ്ഥിതി വിവരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നോട്ടീസ് അയച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക എന്നിവയാണ് കോടതി വിശദീകരണം തേടിയ സംസ്ഥാനങ്ങൾ.

ആറു മാസത്തിനുള്ളിൽ വിവരാവകാശ കമീഷൻ പാനലിലെ ഒഴിവ് നികത്തണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഒഴിവുകൾ നികത്താതെ സംസ്ഥാന സർക്കാറുകൾ മുന്നോട്ടു പോയ സാഹചര്യത്തിലാണ് ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചത്. വിവരാവകാശ പ്രവർത്തകന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അടിയന്തരമായും സുതാര്യമായും സമയപരിധിക്കുള്ളിൽ നിന്നും വിവരാവകാശ കമീഷൻ അംഗങ്ങളെ നിയമിക്കാൻ ഉത്തരവിടണമെന്നാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP