Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പ്രവാസി വിദ്യാർത്ഥികളുടെ സാമൂഹീകരണ ശ്രമങ്ങൾ സ്വാഗതാർഹം

പ്രവാസി വിദ്യാർത്ഥികളുടെ സാമൂഹീകരണ ശ്രമങ്ങൾ സ്വാഗതാർഹം

മനാമ: പ്രവാസ ലോകത്തെ അടച്ചിട്ട അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികളിൽ വിദ്യാർത്ഥിത്വം വീണ്ടെടുത്ത് അവരിലെ സാമൂഹീകരണം സാധ്യമാക്കുന്നതിനുള്ള രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹവും മാതൃകാപരവുമൊണെന്ന് മുൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സുധീർ കൃഷ്ണൻ പ്രസ്താവിച്ചു,

'ആകാശം അകലെയല്ല ' എന്ന ശീർഷകത്തിൽ മുഹറഖ് സെൻട്രൽ ആർ.എസ്.സി സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗൾഫിലു ടനീളം 55 കേന്ദ്രങ്ങളിലായി നടത്തുന്ന വിദ്യാർത്ഥി സമ്മേളനങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും 3 കേന്ദ്രങ്ങളിൽ സ്റ്റുഡൻസ് കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്.

മുഹറഖ് ജംഇയ്യത്തുൽ ഇസ്ലാഹ് കോൺഫ്രൻസ് ഹാളിൽ നടന്ന സ്റ്റുഡൻസ് സമ്മിറ്റ് സെൻട്രൽ ചെയർമാൻ റഷീദ് തെന്നലയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്.സെൻട്രൽ സിക്രട്ടറി അബ്ദുസമദ് കാക്കടവ് ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, ബഷീർ.മാസ്റ്റർ ക്ലാരി , ഹംസ പുളിക്കൽ , ഫളലുദ്ദീൻ ഹിമമി ,ശബീർ മുസല്യാർ, എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

മീറ്റ് ദ ഗസ്റ്റ് പരിപാടിയിൽ പ്രമുഖ പീഡിയാട്രിസ്റ്റ് ഡോക്ടർ നജീബ് കുട്ടികളുമായി സംവദിച്ചു, തുടർന്ന് നടന്നസ്റ്റുഡൻസ് ഡയസ് (വിദ്യാർത്ഥി സമ്മേളനം) അജാസിന്റ അദ്ധ്യക്ഷതയിൽ സ്‌കൈ ടീം ലീഡ് മസ്‌റൂർ ഉദ്ഘാടനം ചെയ്തു.വിവിധ യൂനിറ്റുകളിൽനിന്നും തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ 40 അംഗ സ്‌കൈ ടീം സമർപ്പണം ആർ.എസ്.സി. ഗൾഫ് കൗൺസിൽ സമിതിയംഗം അൻവർ സലീം സഅദി നിർവ്വഹിച്ചു.

വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം സി.ബി. ഡയരക്ടർ സുബൈർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷണൽ പ്രസിഡണ്ട് കെ.സി.സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. കോൺഫ്രൻസ് മുഖ്യാതിഥി മുൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ സുധീർ കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മുഹറഖ് സെൻട്രൽ സ്റ്റുസൻസ് സിന്റിക്കേറ്റ് പ്രഖ്യാപനം ഐ.സി.എഫ്.നാഷനൽ പബ്ലിക്കേഷൻ പ്രസിഡണ്ട് മമ്മൂട്ടി മുസല്യാർ വയനാട് നിർവ്വഹിച്ചു.ആർ.എസ്.സി. നാഷണൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ , നാഷനൽ ജനറൽ കൺവീനർ വി.പി കെ. മുഹമ്മദ്, സി.എച്ച്. അഷ്‌റഫ് . നാസർ ഫൈസി പടിഞ്ഞാറത്തറ, വി.പി.കെ.അബൂബക്കർ ഹാജി പ്രസംഗിച്ചു. മുഹമ്മദ് ഹാജി കണ്ണപുരം, ബഷീർ. ഹാജി, മുഹമ്മദ് കോമത്ത്, ഷാഫി വെളിയങ്കോട്,. ഫൈസൽ .ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, അശ്‌റഫ് .മങ്കര ,നജ്മുദ്ദീൻ മലപ്പുറം എന്നിവർ സംബന്ധിച്ചു, .ജാഫർ പട്ടാമ്പി സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP