Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് എം.എ റഹ്മാന്

ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് എം.എ റഹ്മാന്

മലപ്പുറം : ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് എം.എ റഹ്മാന്റെ ' ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകത്തിന്. ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഓഗസ്റ്റ് 13ന് കോഴിക്കോട് രവീസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെ. രാഘവൻ എംപി സമ്മാനിക്കും.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ള ' ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകവും അതുമായി ബന്ധപ്പെട്ട് അദ്ദേഹം നിരന്തരമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ വർഷത്തെ ഹ്യൂമാനിറ്റിറേയൻ അവാർഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഗിഫ ചെയർമാൻ പ്രൊഫ. എം. അബ്ദുൽ അലി, സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, മുഖ്യ രക്ഷാധികാരി ഡോ. ശുക്കൂർ കിനാലൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്ര രേഖയാണ് ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന പുസ്തകം. അധികാരി വർഗ്ഗവും അവർക്ക് വേണ്ടി ദാസ്യ വേല ചെയ്യുന്ന ശാസ്ത്രജ്ഞന്മാരും ചേർന്ന് അനാഥമാക്കി കളഞ്ഞ ജീവിതമാണ് എൻഡോസൾഫാൻ ഇരകളുടേത്. അരിക് വൽക്കരിക്കപ്പെട്ട ഈ ജീവിതങ്ങൾ ലോക മനസാക്ഷിയുടെ മുമ്പിൽ വേദനിപ്പിക്കുന്ന ചോദ്യമായി നിൽക്കുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം അവസാനിച്ചിട്ടില്ല. നീതിക്ക് വേണ്ടി പോരാടുമ്പോൾ തന്നെ അതിനകത്തെ ധാർമികതയുമായി ഏറ്റുമുട്ടേണ്ടി വരികയും വാക്കിനെ പൊറുതികെട്ട സഞ്ചാരത്തിന് വായ്ക്കരിയാക്കി മാറ്റുകയുമാണ് റഹ്മാൻ.

കാസർക്കോട് ജില്ലയിലെ ഉദുമ സ്വദേശിയായ റഹ്മാൻ കഥാകൃത്ത്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. അരീക്കോട് എസ് എസ് സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും കവിയത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്മാനാണ് ഭാര്യ. ഈസ റഹ്മാനാണ് മകൻഇന്തോ ഗൾഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ, സാംസ്‌കാരിക ജീവകാരുണ്യ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഖത്തർ ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (ഗിഫ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP