Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

കർക്കിടക രാശിക്കാർക്ക് ലൈംഗികമോഹം കൂടും; വൃശ്ചിക രാശിക്കാർ അമിതാവേശം മൂലം പുലിവാല് പിടിക്കും; നൂറ്റാണ്ടിലെ ഏറ്റവും നീണ്ട ചന്ദ്രഗ്രഹണം നടന്നതിന്റെ പിന്നാലെ വിവിധ നക്ഷത്രക്കാർക്ക് എന്തുസംഭവിക്കും?

കർക്കിടക രാശിക്കാർക്ക് ലൈംഗികമോഹം കൂടും; വൃശ്ചിക രാശിക്കാർ അമിതാവേശം മൂലം പുലിവാല് പിടിക്കും; നൂറ്റാണ്ടിലെ ഏറ്റവും നീണ്ട ചന്ദ്രഗ്രഹണം നടന്നതിന്റെ പിന്നാലെ വിവിധ നക്ഷത്രക്കാർക്ക് എന്തുസംഭവിക്കും?

മറുനാടൻ മലയാളി ബ്യൂറോ

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നലെ രാത്രി കടന്നുപോയത്. സൂര്യനും ചന്ദ്രനും മധ്യേ നേർരേഖയിൽ ഭൂമി വന്നതോടെ ചുവപ്പുരാശി പടർന്ന് ചന്ദ്രൻ രക്തചന്ദ്രനായി മാറിയ ദിവസം. എന്നാൽ, ഈ ദിവസം നിങ്ങളിലെന്തെങ്കിലും മാറ്റമുണണ്ടാക്കുമോ? വിവിധ രാശിക്കാരെ ചന്ദ്രഗ്രഹണം വ്യത്യസ്തമായ രീതിയിലാകും ബാധിക്കുകയെന്ന് ജ്യോതിഷികൾ പറയുന്നു. വിവിധ നക്ഷത്രരാശികളിൽ പിറന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഈ ചന്ദ്രഗ്രഹണമെന്നാണ് അവരുട അഭിപ്രായം.

മേടക്കൂറിൽ (മാർച്ച് 21-ഏപ്രിൽ 19) ജനിച്ചവർക്ക് അടുത്ത 24 മണിക്കൂർ സമ്മിശ്രമായിരിക്കും. ചിലപ്പോൾ വലിയ ഉയർച്ചയോ അല്ലെങ്കിൽ വലിയ വീഴ്ചയോ സംഭവിക്കാം. ചിലപ്പോഴൊരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകാം. നേതൃപരമായ ഗുണങ്ങളുള്ളയാളാണെങ്കിൽ നിങ്ങൾ ചിലപ്പോൾ ഒരു സമൂഹത്തിന്റെ തന്നെ നേതാവായി ഉയർന്നുവരാം.

ഇടവക്കൂറിൽ (ഏപ്രിൽ 20-മെയ് 20) ജനിച്ചവർ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് രണ്ടുവട്ടം നന്നായി ആലോചിക്കുന്നവരാണ്. എന്നാൽ, ചന്ദ്രഗ്രഹണം അവരുടെ രീതികളിൽ മാറ്റം വരുത്തിയേക്കാം. അതുകൊണ്ട് വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കാതെ ശ്രദ്ധാപൂർവം മുന്നേറാൻ ജ്യോതിഷികൾ പറയുന്നു. തെറ്റിദ്ധാരണകൾ മൂലം പ്രശ്‌നങ്ങളുടലെടുത്തേക്കാം.

മിഥുനക്കൂറുകാർക്ക് (മെയ് 20-ജൂൺ 20) സന്തോഷം പകരുന്നതാണ് ഈ ചന്ദ്രഗ്രഹണം. മറ്റുള്ളവർക്ക് ആശ്വാസം പകരുന്ന നിലയിലേക്ക് നിങ്ങൾക്ക് മാറാൻ കഴിയും. കടുത്ത വൈഷമ്യത്തിലൂടെ കടന്നുപോകുന്ന സുഹൃത്തുക്കൾക്ക് നിങ്ങളുടെ പിന്തുണ ആശ്വാസമാകും. നിങ്ങളുടെ വ്യക്തിജീവിതത്തിലും സമ്പത്തിലും സർഗാത്മകതയിലും ഇത് സഹായകമായി വരും.

കർക്കിട രാശിയിൽ (ജൂൺ 21-ജൂലൈ 23) പിറന്നവരിലാണ് ഏറ്റവും തീവ്രമായ വൈകാരികമാറ്റം നടക്കുന്നത്. പങ്കാളിയോട് കടുത്ത ലൈംഗികാകർഷണമാകും അടുത്ത 24 മണിക്കൂറിനുള്ളിൽ സംഭവിക്കുക. ചില ബന്ധങ്ങൾ ജീവിതാന്ത്യം വരെ തുടരുന്ന രീതിയിലേക്ക് നിങ്ങളിലേക്ക് ഇഴുകിച്ചേരാനും ഇടയുണ്ടെന്ന് ജ്യോതിഷികൾ പറയുന്നു.

ചിങ്ങരാശിയിൽ (ജൂലൈ 23-ഓഗസ്റ്റ് 22) ജനിച്ചവർക്ക് നിർണായകമാണ് ഈ കാലം. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകാതെ നോക്കണം. പ്രശ്‌നങ്ങൾ ശരിയായി മനസ്സിലാക്കുകയും വിട്ടുവീഴ്ചാ മനോഭാവത്തോടെ നേരിടുകയും വേണം. വികാരത്തിന്റെ പുറത്ത് പെട്ടെന്നുള്ള തീരുമാനങ്ങൾ ഇപ്പോൾ നല്ലതല്ലെന്നാണ് ഉപദേശം.

കന്നിരാശിയിൽ (ഓഗസ്റ്റ് 23-സെപ്റ്റംബർ 22) ജനിച്ചവർ സ്വന്തം കാര്യം നോക്കുന്നതിൽ തത്പരല്ല. എന്നാൽ, സ്വന്തം കാര്യങ്ങളെ അവഗണിക്കുന്നതിൽ മാറ്റം വരുത്തണം. നിങ്ങളുടെ ജീവിതശൈലിലിയും ദൈനംദിന പ്രവർത്തനങ്ങളിലും ഭക്ഷണത്തിലും ഫിറ്റ്‌നസിലുമൊക്കെ മാറ്റം വരുത്തേണ്ട ഘട്ടമാണിത്.

തുലാം രാശിയിൽ (സെപ്റ്റംബർ 23-ഒക്ടോബർ 22) പിറന്നവർക്ക് കൂടുതൽ സമ്മർദങ്ങളെ നേരിടേണ്ടിവരും. ഭൂതകാലത്തിൽനിന്നുള്ള ഒരു കാര്യം പെട്ടെന്ന് പൊന്തിവരികയും അത് സമ്മർദത്തിന് കാരണമാവുകയും ചെയ്യാം. പ്രശ്‌നങ്ങളോടെ സമചിത്തതതയോടെ കാണാൻ ശ്രമിക്കുന്നതാണ് ഈ രാശിയിൽപ്പെട്ടവർക്ക് അഭികാമ്യം.

വൃശ്ചികരാശിയിൽ (ഒക്ടോബർ 21-നവെബർ 23) പിറന്നവർക്ക് ആത്മാർഥത കൂടും. അതവരെ കുടുക്കിലാക്കുകയും ചെയ്യും. അറിഞ്ഞുകൊണ്ടുതന്നെ പുലിവാല് പിടിക്കുന്ന അവസ്ഥയാക്കും ഇക്കൂട്ടർക്കുണ്ടാവുക. അങ്ങനെ സംഭവിക്കുന്ന പ്രശ്‌നങ്ങൾ വർഷങ്ങളോളം അവരെ ഉലയ്ക്കുകയും ചെയ്യുമെന്നാണ് പ്രവചനം.

ധനുരാശിയിൽ (നവംബർ 22-ഡിസംബർ 21) ജനിച്ചവർ ചെയ്യുന്ന കാര്യങ്ങളൊന്നും ഉദ്ദേശിച്ച ഫലത്തിലെത്താതിന്റെ നിരാശപേറുന്നവരാണ്. എന്നാൽ, ഈ ചന്ദ്രഗ്രഹണം അതിനെല്ലാം മാറ്റം കൊണ്ടുവരും. നിങ്ങളുടെ പ്രോജക്ടുകളും ബന്ധങ്ങളും മറ്റ് ശ്രമങ്ങളുമെല്ലാം വിജയം കൈവരിക്കാൻ തുടങ്ങും. ആഹ്ലാദം പകരുന്ന വാർത്തകൾ കേൾക്കാൻ അവസരമൊരുങ്ങും.

മകരം രാശിയിൽ (ഡിസംബർ 22-ജനുവരി 19) പിറന്നവരുടേത് വളരെ സാത്വികമായ സ്ഥൈര്യമുള്ള മാനസികാവസസ്ഥയാണ്. എന്നാൽ, ആ സ്ഥൈര്യം ചോർന്നുപോകുന്ന ഘട്ടങ്ങളിലേക്ക് കടക്കാൻ സാധ്യത ഇനി ഏറെയാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിലും ബന്ധങ്ങളിലും പദ്ധതികളിലും സന്തുലിതാവസ്ഥ കൈവരിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം.

കുംഭം രാശിയിൽ (ജനുവരി 20-ഫെബ്രുവരി 18) ജനിച്ചവർക്ക് ഇനിയുള്ള കാലം നിർണായകമാണ്. ജീവിതത്തിൽ കരുതലോടെ തീരുമാനങ്ങളെടുക്കേണ്ട ഘട്ടമാണിത്. ഏതെങ്കിലും വിഷമസന്ധിയിൽപ്പെട്ട് നിൽക്കുകയാണെങ്കിൽ, യുക്തമായ തീരുമാനമെടുത്ത് മുന്നോട്ടുപോകാനുള്ള ശരിയായ സമയം കൂടിയാണിത്.

മീനം രാശിയിൽ (ഫെബ്രുവരി20-മാർച്ച് 18) ജനിച്ചവർ വൈകാരികമായി പ്രശ്‌നങ്ങളെ നേരിടുന്നവരാണ്. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ മറ്റുള്ളവർ ഏതുരീതിയിൽ സ്വീകരിക്കുമെന്ന് കരുതി ആകുലപ്പെടുന്നത് ഇനി നിർത്താം. മനസ്സാക്ഷിയോട് ചോഗിച്ച് യുക്തമായ തീരുമാനങ്ങളെടുത്ത് മുന്നേറുകയാണ് ഇനിയുള്ള നാളുകളിൽ ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP