Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ബഹ്‌റിൻ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ; ഹാരിസിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ബഹ്‌റിൻ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ; ഹാരിസിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

മനാമ:ബഹ്‌റൈനിൽ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് വടകര മാണിയൂർ കുറുന്തോടി സ്വദേശി ഹാരിസ് ആണ് ഇന്ന് വൈകീട്ട് ആശുപത്രിയിൽ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം.

റിഫയിൽ ഒരു പച്ചക്കറി കടയിൽ ജോലിചെയ്യുകയായിരുന്ന ഹാരിസ് 10 വർഷമായി ബഹ്‌റൈനിൽ എത്തിയിട്ട്.ശാരീരികാസ്വാസ്ഥ്‌യത്തെ തുടർന്ന് മെയ് 16 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിവിധ പരിശോധനകൾക്കായി അഡ്‌മിറ്റ് ചെയ്തു ചികിത്സ നൽകി വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP