Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം; കെട്ടിടമടക്കം കത്തിനശിച്ചു

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം; കെട്ടിടമടക്കം കത്തിനശിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

തീപടർന്ന സമയത്ത് തൊഴിലാളികെളൊന്നുമില്ലാത്തതിനാൽ ആളപായമില്ല. മാലിന്യം സൂക്ഷിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് ഫയർ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് പുലർച്ചെ 1:40 ഓടെ തീപൂർണ്ണമായും അണച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP