Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

വിവാഹസ്വപ്‌നങ്ങൾ തകർത്ത് അമിതവേഗതിയിലെത്തിയ കാർ; കാർ ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടത് വിവാഹനിശ്ചയ ദിവസം; മരിച്ചത് കരിച്ചാറ സ്വദേശി

വിവാഹസ്വപ്‌നങ്ങൾ തകർത്ത് അമിതവേഗതിയിലെത്തിയ കാർ; കാർ ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടത് വിവാഹനിശ്ചയ ദിവസം; മരിച്ചത് കരിച്ചാറ സ്വദേശി

സ്വന്തം ലേഖകൻ

പോത്തൻകോട്: വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക്കപകടത്തെത്തുടർന്ന് പിറ്റേന്നു പുലർച്ചെ യുവാവിന്റെ മരണം. അമിതവേഗത്തിലെത്തിയ കാർ, ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കരിച്ചാറ അപ്പോളോ കോളനിയിൽ കുന്നുംപുറത്തു വീട്ടിൽ ബിനുവിന്റെ മകൻ വിജിൽ (23) ആണ് മരിച്ചത്.

കാട്ടായിക്കോണത്തിനു സമീപം നരിക്കലിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിജിൽ ഇന്നലെ രാവിലെ ആറരയോടെയാണു മരിച്ചത്. ബന്ധു അനിൽ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. തിങ്കളാഴ്ച പകൽ പ്രതിശ്രുത വധുവിന്റെ വീട്ടിൽ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാൻ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങൾ: വിജിത്ത്, വിപിൻ. പോത്തൻകോട് പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP