Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

ബാർ തൊഴിലാളി പുനരധിവാസ സെസ്; പിരിച്ചെടുത്ത 957 കോടി കാണാനില്ല; സ്വയം തൊഴിൽ പദ്ധതി തുടങ്ങാൻ സഹായ വാഗ്ദാനവുമായി സർക്കാർ; 1059 കോടിയിൽ ഇതുവരെ തൊഴിലാളികൾക്ക് നൽകിയത് എട്ടേ മുക്കാൽ കോടിയോളം രൂപ; ബോധവൽക്കരണത്തിന് 93കോടിയോളം രൂപ ചിലവഴിച്ചെന്നും സർക്കാർ വിശദീകരണം

ബാർ തൊഴിലാളി പുനരധിവാസ സെസ്; പിരിച്ചെടുത്ത 957 കോടി കാണാനില്ല; സ്വയം തൊഴിൽ പദ്ധതി തുടങ്ങാൻ സഹായ വാഗ്ദാനവുമായി സർക്കാർ; 1059 കോടിയിൽ ഇതുവരെ തൊഴിലാളികൾക്ക് നൽകിയത് എട്ടേ മുക്കാൽ കോടിയോളം രൂപ; ബോധവൽക്കരണത്തിന് 93കോടിയോളം രൂപ ചിലവഴിച്ചെന്നും സർക്കാർ വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; തൊഴിൽരഹിതരായ ബാർ തൊഴിലാളികളുടെ പുനരധിവാസ, ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി മദ്യത്തിന്മേൽ 5% അധിക സെസ് ഏർപ്പെടുത്തി സർക്കാർ 5 വർഷംകൊണ്ടു പിരിച്ചെടുത്ത 1059.04 കോടി രൂപയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കു വിതരണം ചെയ്തത് 8.73 കോടി രൂപ മാത്രം.18,000ത്തിലധികം തൊഴിലാളികൾ!ക്ക് നേരിട്ട് തൊഴിൽ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. അവരുടെ പുനരധിവാസത്തിന് അഞ്ച് ശതമാനം നിരക്കിലാണ് മദ്യവില്പനയിന്മേൽ സെസ് ഏർപ്പെടുത്തിയത്. എന്നാൽ ഇവരിൽ എത്രപേർ ഇപ്പോഴും ജോലിക്ക് കയറി എന്ന കാര്യത്തിൽ വ്യക്തതയില്ല.

2014 മുതൽ 2018 വരെ ബവ്‌റിജസ് കോർപറേഷൻ വഴി വിൽപന നടത്തിയ മദ്യത്തിന്മേൽ ചുമത്തിയ സെസ് വരുമാനമാണിത്.സർക്കാർ തന്നെ ഹൈക്കോടതിയിൽ നൽകിയ കണക്കാണിത്. 93 കോടിയോളം രൂപ പലതരം ബോധവൽക്കരണ പരിപാടികൾക്കായി ചെലവഴിച്ചുവെന്നും പറയുന്നു.ബാക്കി പണം എന്തു ചെയ്‌തെന്നു വ്യക്തമാക്കുന്നില്ലെങ്കിലും ഇതുവരെ തൊഴിൽ കിട്ടാത്തവർക്കായി സ്വയം തൊഴിൽ പദ്ധതി തുടങ്ങുമെന്നാണ് അവകാശവാദം. പക്ഷേ, അത്തരത്തിൽ പെട്ടവർ 100 പേരേയുള്ളൂവെന്നു സർക്കാർ തന്നെ പറയുന്നു.

പൂട്ടിയ ബാറിനു പകരം അനുവദിച്ച ബിയർ, വൈൻ പാർലറിൽ ജോലി ലഭിച്ചവരൊഴികെയുള്ളവർക്കാവും സർക്കാർ പുനരധിവാസം ഒരുക്കേണ്ടി വരിക. ബാറിനു പകരമായി ഇവർക്ക് ജോലി നൽകാവുന്നത് ബിവറേജസ്! കോർപ്പറേഷനിലാവും. എന്നാൽ ബിവറേജസ് കോർപ്പറേഷന്റെ വില്പനശാലകൾ ഓരോ വർഷവും 10 ശതമാനം വെച്ച് കുറച്ചു കൊണ്ടുവരുന്നതിനാൽ അവിടെ പുനരധിവാസം പ്രായോഗികമാവില്ല.
നേരത്തെ ചാരായ നിരോധനം മൂലം തൊഴിൽ നഷ്ടമായവർക്ക് ബിവറേജസ് കോർപ്പറേഷനിലെ ജോലിയിൽ 25 ശതമാനം സംവരണം ചെയ്യണമെന്ന് കോടതിയുടെ നിർദ്ദേശം നിലനിൽക്കുന്നുമുണ്ട്. അതും കാര്യമായി നടപ്പായിട്ടില്ല. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം കൊടുക്കലായിരിക്കും സർക്കാറിനു മുന്നിലുള്ള മറ്റൊരു സാധ്യത. എന്നാൽ ഇതൊന്നും നടപ്പായിട്ടുമില്ല.

സുരക്ഷാ സ്വയംതൊഴിൽ പദ്ധതി

തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നു. ടേം ലോണായി 2,50,000 രൂപയും ഗ്രാന്റ്/ സബ്സിഡി ആയി 50,000 രൂപയും അനുവദിക്കും. ലോൺ തുക 1,50,000 രൂപ വീതമുള്ള രണ്ട് തുല്യ ഗഡുക്കളായി അനുവദിക്കും. ഈ തുകയ്ക്ക് നാല് ശതമാനം വാർഷിക പലിശ ഈടാക്കും. അഞ്ച് വർഷത്തിനുള്ളിൽ തുല്യമാസ തവണകളായി വായ്പ തിരിച്ചടയ്ക്കണം.

ലോൺ തുകയുടെ ആദ്യ ഗഡു കൈപ്പറ്റിയ തിയതി മുതൽ ആറു മാസത്തിനു ശേഷം തിരിച്ചടവ് ആരംഭിക്കും. തിരിച്ചടവിൽ വീഴ്ച വരുത്തുന്ന പക്ഷം 2.5 ശതമാനം പിഴപ്പലിശ ഈടാക്കും. അപേക്ഷകൻ 2014-15 ലെ മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതും, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിലോ, ഇ.പി.എഫ് പദ്ധതിയിലോ അംഗത്വം ഉണ്ടായിരുന്നവരോ ആയിരിക്കണം. 2015 ന് ശേഷം എഫ്.എൽ3, എഫ്.എൽ11 ലൈസൻസ് ലഭിച്ച ബാർ ഹോട്ടലുകളിൽ വീണ്ടും ജോലി ലഭിച്ച തൊഴിലാളികൾ അർഹരല്ല. വായ്പയ്ക്കായി അപേക്ഷിക്കുന്നവർ ലോൺ തുകയ്ക്ക് അനുബന്ധമായി ബോണ്ടും, ലോൺ തുക ഉപയോഗിച്ച് ആർജ്ജിക്കുന്ന വകകൾ മോർട്ട്ഗേജ് ചെയ്ത ബോണ്ടും എക്സിക്യൂട്ട് ചെയ്ത് സമർപ്പിക്കേണ്ടതാണ്.

അപേക്ഷാഫോറവും വിശദവിവരങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം/ എറണാകുളം/ കോഴിക്കോട് മേഖലാ ഓഫീസുകളിൽ നിന്നും സൗജന്യമായി ലഭിക്കും. പദ്ധതി പ്രകാരം അർഹതയുള്ള തൊഴിലാളികൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറെ സമീപിക്കണം. പൂരിപ്പിച്ച അപേക്ഷാഫോറം 2020 ജനുവരി 27 വരെ ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർക്ക് സമർപ്പിക്കാം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP