Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളാരും കോടതിയിൽ ഹാജരായില്ല; കൂടുതൽ സമയം തേടി പ്രതികൾ; ഏപ്രിൽ 8 ന് വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളാരും കോടതിയിൽ ഹാജരായില്ല; കൂടുതൽ സമയം തേടി പ്രതികൾ; ഏപ്രിൽ 8 ന് വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസിൽ പ്രതികളാരും വിചാരണ കോടതിയിൽ ഹാജരായില്ല. അതേസമയം കൃത്യ ദിവസം നടന്ന 2 കേസുകൾ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്നും വിളിച്ചു വരുത്തി കൈയാങ്കളിക്കേസിനൊപ്പം കൂട്ടു വിചാരണ ചെയ്യണമെന്ന് 3 പ്രതികൾ സമർപ്പിച്ച ഹർജിയിൽ വാദം ബോധിപ്പിക്കാൻ പ്രതികൾ കൂടുതൽ സമയം തേടി. ഏപ്രിൽ 8 ന് വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ ഉത്തരവിട്ടു.

ഒന്നാം പ്രതി അജിത് , നാലാം പ്രതി സി.കെ.സദാശിവൻ, ആറാം പ്രതി കെ.റ്റി.ജലീൽ എന്നിവരാണ് പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്. നിയമസഭക്കകത്ത് കെ.കെ.ലതിക എംഎൽഎയെ തടഞ്ഞു നിർത്തി മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എം എൽ എ മാരായ എം.എ.വാഹിദ്, എ. റ്റി.ജോർജ് എന്നിവർ കൈയേറ്റവും ബലപ്രയോഗവും നടത്തിയെന്ന കേസും നിയമസഭാ കൈയാങ്കളി കൃത്യസമയം ജമീല പ്രകാശം എംഎൽ എയെ എംഎൽഎമാരായ കെ.ശിവദാസൻ നായരും ഡൊമിനിക് പ്രസന്റേഷനും ചേർന്ന് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ടാണ് 3 പ്രതികൾ ഹർജി സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP