Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭർത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി

ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭർത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി; കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭർത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹർജികൾ സുപ്രിം കോടതിയിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ ഇവയിൽ ഒരുമിച്ച വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

ഈ വിഷയത്തിൽ മെയ് 12ന് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്തർ, വിവാഹ ജീവിതത്തിൽ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ഉത്തരവിട്ടപ്പോൾ, ജസ്റ്റിസ് ഹരി ശങ്കർ ഈ വിധിയിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഈ ഭിന്ന വിധിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. അഭിഭാഷകരായ കരുണ നുണ്ഡിയും രാഹുൽ നാരായണനും മുഖേനയാണ് ഹർജികൾ സുപ്രിംകോടതിയിലെത്തിയത്.

വിവാഹ ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. വിവാഹ ജീവിത്തിലെ സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോഷകസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബലാത്സംഗങ്ങൾക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമാണ് മാരിറ്റൽ റേപ്പിന് നൽകുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയും ക്രിമിനൽ കുറ്റമാണെന്നും അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധിക്കെതിരെയാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP