Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്... എന്റെ കൊച്ചിന് സുഖമില്ലാത്തതാ.... രാത്രിയിൽ പാടവരമ്പത്തു കൂടെ നടന്നൊക്കെയാ അവളെ ആശപത്രിയിൽ എത്തിക്കുന്നത്.... ആരോടും എതിരിട്ട് നിൽക്കാനുള്ള ശേഷിയില്ല.... അതൊണ്ട് കേസു വേണ്ടാ..; സാംസ്‌കാരിക കേരളത്തിന് നാണക്കേടായി ഇതേ തൊടുപുഴയ്ക്ക് അടുത്ത് നിന്ന് ഒരു അമ്മയുടെ വാക്കുകൾ; ബുദ്ധിമാന്ദ്യമുള്ള മകളെ ഉപദ്രവിച്ച ക്രൂരനെ രക്ഷിക്കാൻ സമൂഹം ഒരുമിക്കുമ്പോൾ

ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്... എന്റെ കൊച്ചിന് സുഖമില്ലാത്തതാ.... രാത്രിയിൽ പാടവരമ്പത്തു കൂടെ നടന്നൊക്കെയാ അവളെ ആശപത്രിയിൽ എത്തിക്കുന്നത്.... ആരോടും എതിരിട്ട് നിൽക്കാനുള്ള ശേഷിയില്ല.... അതൊണ്ട് കേസു വേണ്ടാ..; സാംസ്‌കാരിക കേരളത്തിന് നാണക്കേടായി ഇതേ തൊടുപുഴയ്ക്ക് അടുത്ത് നിന്ന് ഒരു അമ്മയുടെ വാക്കുകൾ; ബുദ്ധിമാന്ദ്യമുള്ള മകളെ ഉപദ്രവിച്ച ക്രൂരനെ രക്ഷിക്കാൻ സമൂഹം ഒരുമിക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: 'ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്റെ കൊച്ചിന് സുഖമില്ലാത്തതാ.. രാത്രിയിൽ പാടവരമ്പത്തുകൂടെ നടന്നൊക്കെയാ അവളെ ആശപത്രിയിൽ എത്തിക്കുന്നത്. ആരോടും എതിരിട്ട് നിൽക്കാനുള്ള ശേഷിയില്ല. അതൊണ്ട് കേസു വേണ്ടാ.. സംരക്ഷണം നൽകിയാൽ മതിയെന്നാണ് പൊലീസുകാരോട് പറഞ്ഞത്. ഇത് ഇങ്ങിനെ അങ്ങ് തീരട്ടെ അതാണ് നല്ലത്.'-ഇതൊരു അമ്മയുടെ വാക്കുകളാണ്. മറുനാടനോട് അമ്മ പങ്കുവച്ച് വാക്കുകൾ.

ബുദ്ധി മാന്ദ്യമുള്ള മകളെ അയൽവക്കത്തെ പുരയിടത്തിൽ പണിയാനെത്തിയ ആൾ ഉപദ്രവിച്ച സംഭവത്തിൽ വിവരമറിയിച്ചിട്ടും പൊലീസ് കേസെടുത്തില്ലന്ന ആക്ഷേപത്തിന്റെ നിജ സ്ഥിതിയറിയാൻ ഈ ലേഖകൻ മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ തൊടുപുഴയ്ക്കടുത്ത് ഉൾഗ്രാമത്തിലെ താമസക്കാരിയായ മാതാവിന്റെ പ്രതികരണം ഇങ്ങിനെ. ദീർഘകാലമായി അറിയാവുന്ന ആളാണ് മകളെ ഉദ്രവിച്ചതെന്നും താൻ ആടിനെ അഴിച്ചുകൊണ്ട് വരാൻ സമീപത്തെ തോട്ടത്തിൽ പോയ സമയത്താണ് അയാൾ വീടിനുള്ളിൽ കടന്നതെന്നും മടങ്ങിയെത്തിയപ്പോഴാണ് ഇയാൾ സ്ഥലം വിട്ടതെന്നും മാതാവ് വെളിപ്പെടുത്തി.

മകൾക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് താൻ പൊലീസിനെ അറിയിച്ചെങ്കിലും നപടിയുണ്ടായില്ലെന്നും ഇതെത്തുടർന്ന് നാട്ടിലെ പാർട്ടി ഓഫീസിൽ എത്തി സങ്കടം പറഞ്ഞെന്നും ഇവിടുത്തെ നേതാവ് എസ് ഐ യെ വിളിച്ചിട്ട് കിട്ടുന്നില്ലന്ന് പറഞ്ഞ് മടക്കുകയായിരുന്നെന്നും ഇവർ പറയുന്നു.പഞ്ചായത്തംഗത്തോട് വിവരം പറഞ്ഞപ്പോൾ കേസിന്റെ നൂലാമാലകൾ വിവരിച്ച് പിൻതിരിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. മകൾ പറ്റും വിധം അക്രമിയെ എതിരിട്ടെന്നും ഇതിൽ പ്രകോപിതനായ ഇയാൾ മർദ്ദിച്ചെന്നും അതിനാൽ മകളെ നാളെ അശുപത്രിയിമലെത്തിച്ച് ചികത്സ ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് താനിപ്പോൾ ആലോചിക്കുന്നതെന്നും മറ്റൊന്നും ഇപ്പോൾ ചിന്തിയിക്കുന്നില്ലന്നും വ്യക്തമാക്കിയാണ് മാതാവ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.

പൊലീസും രാഷ്ട്രീയക്കാരും ചേർന്നും ദരിദ്രയും അബലയുമായ ഈ മാതാവിനെ സമ്മർദ്ദത്തിലാക്കി പൊലീസ് കേസിൽ നിന്നും പിൻതിരിപ്പിക്കുകയാിരുന്നെന്നാണ് ഇവരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. പരാതിയുമായി മുന്നോട്ടുപോയാൽ പ്രതി സ്ഥാനത്തുള്ള ആളും ഇയാളുടെ സിൽബന്ധികളും നാട്ടിൽ സ്വസ്ഥമായി കഴിയാൻ വിടില്ലന്ന പൊലീസിന്റെ വിശദീകരണമാണ് ഇവർ കേസിൽ നിന്നും ഇവർ പിന്മാറാൻ മുഖ്യകാരണമെന്നാണ് സൂചന. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ കക്ഷിനേതാക്കളിൽ ചിലരൊക്കെ സംഭവം അറിഞ്ഞെങ്കിലും മൗനം പാലിയിക്കുകയാണെന്നാണ് വ്യാപകമായി പ്രചരിച്ചിട്ടുള്ള വിവരം.പെൺകുട്ടിയെ ഉപദ്രവിച്ചയാൾ നാട്ടിലെ ഏതാനും സമ്പന്നരുടെ ഇഷ്ടക്കാരനാണെന്നും ഇവരുടെ ഇടപെടലിനെത്തുടർന്നാണ് ഇക്കൂട്ടർ വിഷയത്തിൽ ഇടപെടാത്തതെന്നും മറ്റുമുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.

കൂലിപ്പണിയെടുത്താണ് മറ്റാരും സഹായത്തിനില്ലാത്ത ഇവർ കഴിഞ്ഞുകൂടുന്നത്. കിട്ടുന്ന വരുമാനം കൊണ്ട് 30 കാരിയായി മകൾക്ക് ചികത്സ ലഭ്യാമാക്കുകയും വേണം. വീട്ടിലേയ്ക്ക് വഴി സൗകര്യം കുറവാണ്. പാടത്തിന്റെ വരമ്പത്തുകൂടെ നടന്നും മറ്റുമാണ് ഇവർ പ്രധാന റോഡിലെത്തുന്നത്. മകൾക്കുനേരിട്ട ദുര്യോഗത്തിൽ ഇവർക്ക് അതിയായ വിഷമമുണ്ട്. അതെ സമയം തന്നെ പ്രതികരിച്ചാൽ ഭാവിജീവിതം ദുരിതപൂർണ്ണമാവുമെന്ന പൊലീസിന്റെ മുന്നറിയിപ്പ് പകർന്ന ആശങ്കയും ഇവരുടെ മനസ്സിലുണ്ട്.

ഇതു മൂലം സ്ഥിരബുദ്ധി പോലുമില്ലാത്ത പാവത്തിനെ ഉപദ്രവിച്ച നരാധമനും ഇയാളെ സംരക്ഷിക്കുന്ന മാന്യന്മാർക്കും ഞെളിഞ്ഞുനടക്കുന്നതിനുള്ള അവസരം സംജാതമായിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP