Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മികച്ച ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പാട്ടിലാക്കി; ഹോം നഴ്‌സിനെ നിരന്തരമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ തൊടുപുഴയിൽ അറസ്റ്റിൽ

മികച്ച ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പാട്ടിലാക്കി; ഹോം നഴ്‌സിനെ നിരന്തരമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ തൊടുപുഴയിൽ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: മികച്ച ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി ഹോം നഴ്‌സിനെ നിരന്തരമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ .

അറക്കുളം കൂവപ്പള്ളി കുന്നപറമ്പിൽ അനിൽ പ്രഭ(36) യെയാണ് തൊടുപുഴ പൊലീസ് ആന്ധ്രാപ്രദേശിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. പിടിയിലാകുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു. തൊടുപുഴ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറമ്പാലം എന്ന ഉൾഗ്രാമത്തിലെ യുപി സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.

ഏപ്രിൽ നാലിനാണ് കുമളി സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി ഡിജിപിക്ക് പീഡനം സംബന്ധിച്ച് പരാതി നൽകിയത്. പിന്നാലെ അനിൽ നാടുവിടുകയായിരുന്നു. തുടർന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറി. അനിലും സുഹൃത്തും ചേർന്ന് തൊടുപുഴയിൽ സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്നു.

സമൂഹിക മാധ്യമങ്ങൾ വഴിയാണ് സ്ഥാപനത്തിന്റെ പ്രചാരണം നടത്തിയിരുന്നത്. ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി സ്ഥാപനവുമായി ബന്ധപ്പെട്ടത്. തുടർന്ന് ജോലി ശരിയായിട്ടുണ്ടെന്ന് അറിയിച്ച് യുവതിയെ തൊടുപുഴയിലേക്ക് വിളിച്ചുവരുത്തി.

2022 മെയ്‌ 28ന് തൊടുപുഴയിൽ പരാതിക്കാരിയെത്തി. തുടർന്ന് ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പ് നൽകി അനിൽ യുവതി താമസിച്ച നഗരത്തിലെ ലോഡ്ജിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് വിവാഹവാഗ്ദാനം നൽകിയത്. താൻ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ വിശ്വസിപ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 15വരെ ഇത് തുടർന്നെന്നും പൊലീസ് പറഞ്ഞു. പിന്നീട് അനിൽ യുവതിയെ കബളിപ്പിച്ച് ജോലിക്കായി തെലുങ്കാനയിലെ സെക്കന്ത്രാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി പരാതി നൽകിയത്. നേരത്തെ അനിൽ തന്റെ രണ്ടാം ഭാര്യയുമായുള്ള വിവാഹമോചനക്കേസ് നടക്കുമ്പോൾ ഇവരുടെ കുഞ്ഞിനെ തട്ടിയെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടന്നിരുന്നു.

അന്ന് ഭാര്യ നൽകിയ പരാതിയിന്മേൽ തൊടുപുഴ പൊലീസ് നിരവധി തവണ വിളിച്ചിട്ടും ഇയാൾ ഹാജരായില്ല. ഒടുവിൽ കുട്ടിയെ കൂവപ്പള്ളിയിലെ ഇയാളുടെ അമ്മയെ ഏൽപ്പിച്ച് തിരികെപ്പോയി. ഇതിനുശേഷമാണ് പീഡന പരാതിയുണ്ടാകുന്നത്. പരാതിയിലെ വിവരങ്ങളിലൂടെ പ്രതിയെ മനസിലായ പൊലീസ് നിരന്തരമായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

ഇതിനിടയിൽ നാടുവിട്ട അനിൽ ആന്ധ്രാപ്രദേശിലെത്തി സ്‌കൂളിൽ അദ്ധ്യാപക ജോലി തരപ്പെടുത്തി, സ്‌കൂൾ അധികൃതർ ഏർപ്പാടാക്കിയ വീട്ടിൽ താമസവും തുടങ്ങി. പൊലീസ് സംഘം ലോക്കൽ പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം

ബുധനാഴ്ച കസ്റ്റഡിലെടുത്ത അനിലിനെ ഇന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി ,റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP