Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്

കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നു. മണമ്പൂർ പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മി ആണ് ഭർതൃവീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത്. ബിരുദ വിദ്യാർത്ഥിയായിരുന്ന ലക്ഷ്മിയുടെ തുടർപഠനത്തെ ഭർത്താവ് കിരണും വീട്ടുകാരും എതിർത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സ്‌നേഹിച്ച് വിവാഹിതരായവരാണ് ലക്ഷ്മിയും കിരണും.

ശങ്കരന്മുക്കിലെ വാടക വീട്ടിലാണ് കിരണും ലക്ഷ്മിയും താമസിച്ചിരുന്നത്. ഈ വീട്ടിലെ ജനൽകമ്പിയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ലക്ഷ്മിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ 19കാരിയായ ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ലക്ഷ്മി. എന്നാൽ ഗർഭിണി ആയതോടെ പഠനം പൂർത്തിയാക്കുന്നത് കിരണും ഭർതൃവീട്ടുകാരും എതിർത്തിരുന്നു. ഇതിനെതുടർന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പതിനൊന്ന് മാസം മുമ്പാണ് കിരണും ലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നില്ല. എന്നാൽ കിരണിന്റെ വീട്ടുകാർ ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു. ഗർഭിണിയായതോടെ പഠിക്കാൻ പോകുന്നതിനെ വീട്ടുകാർ എതിർത്തതോടെ ലക്ഷ്മി മാനസിക പ്രയാസത്തിലായി. ലക്ഷ്മിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വന്തം വീട്ടിൽ എത്തിച്ച് സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP