Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുവൈത്തിൽ സന്ദർശക വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി; നടപടി തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി

കുവൈത്തിൽ സന്ദർശക വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി; നടപടി തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി

സ്വന്തം ലേഖകൻ

കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അഥോറിറ്റി അനുമതി നൽകിയത്.

വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അഥോറിറ്റിയെ സമീപിച്ചിരുന്നു. കോവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച കൊറോണ എമർജൻസി കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ വിസ അനുവദിക്കുന്നുള്ളൂ. ഇതേ തുടർന്നാണ് വാണിജ്യ വിസ ആർട്ടിക്കിൾ 18 ഗണത്തിലേക്ക് മാറ്റുന്നതിനു താൽക്കാലിക അനുമതി നൽകാൻ അധികൃതർ തീരുമാനിച്ചത്.

വാണിജ്യ സന്ദർശക വിസ, തൊഴിൽ വിസയിലേക്കുമാറ്റുന്നതിനുള്ള ശിപാർശക്ക് കൊറോണ എമർജൻസി കമ്മിറ്റി അംഗീകാരം നൽകിയതായി മാൻപവർ അഥോറിറ്റി മേധാവി അഹമ്മദ് അൽ മൂസ അറിയിച്ചു. ആർട്ടിക്കിൾ 18 വിസ മാറ്റത്തിനുള്ള വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും സന്ദർശകർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുക. ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് തൊഴിലാളിയെ ട്രാൻസ്ഫർ ചെയ്യുന്നതിന് മാൻപവർ അഥോറിറ്റി നിഷ്‌കർഷിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിരിക്കണം.

സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരാനും മാൻപവർ അഥോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് സമ്പാദിക്കാനും പുതിയ സൗകര്യം പ്രയോജനകരമാകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP