Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ മേഖലയിലും സ്വദേശിവത്കരണ നടപടികളുമായി കുവൈറ്റ്; മലയാളികൾ അടക്കമുള്ള പ്രവാസികളുടെ തൊഴിൽ നഷ്ടമാകുന്ന നടപടികൾക്ക് തുടക്കം

സർക്കാർ മേഖലയിലും സ്വദേശിവത്കരണ നടപടികളുമായി കുവൈറ്റ്; മലയാളികൾ അടക്കമുള്ള പ്രവാസികളുടെ തൊഴിൽ നഷ്ടമാകുന്ന നടപടികൾക്ക് തുടക്കം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ കൂടുതൽ സ്വദേശിവൽകരണം ലക്ഷ്യമിട്ട് സർക്കാർ മേഖലയിൽ പൂർണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ പാർലിമെന്റ് ലീഗൽ ആൻഡ് ലെജിസ്‌ളേറ്റിവ് കമ്മിറ്റി അനുമതി നൽകി. വിവിധ സർക്കാർ വകുപ്പുകളിൽ നടപ്പാക്കി വരുന്ന സ്വദേശിവൽകരണ നടപടികൾക്കു വേഗം കൂട്ടാനും ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്വദേശിവൽകരണം നടപ്പിലാക്കുവാനുമാണ് അധികൃതർ ഒരുങ്ങുന്നത്. ഇത് സംബന്ധമായ നടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

സ്വദേശികൾക്ക് കൂടുതലായി ജോലി നൽകണമെന്ന നയത്തിന്റെ ഭാഗമായാണ് ഇത്. വിദേശികൾ അത്യാവശ്യമായ ജോലി തസ്തികളിൽ ഒരു വർഷം സമയം നൽകും. തുടർന്ന് സ്വദേശികൾ പ്രാപ്തരാകുന്ന മുറക്ക് ഇവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തും. നിലവിൽ നാലു ലക്ഷത്തിലധികം സർക്കാർ ജീവനക്കാരാണ് കുവൈറ്റിലുള്ളത്. ഇതിൽ ഇരുപതു ശതമാനം വിദേശികളാണ്.

നേരത്തെ സ്വദേശിവത്കരണം മൂലം കുവൈത്തിലെ സർക്കാർ മേഖലയിൽ നിന്ന് ആയിരക്കണക്കിന് വിദേശികളാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്. നിയമം നടപ്പിലായാൽ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ പ്രതിസന്ധിയിലാകും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP