Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പ്രകാശ് ജാവ്‌ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം

പ്രകാശ് ജാവ്‌ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകന്റെ ഫ്‌ളാറ്റിൽ വച്ച് ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ് സിപിഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 'അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാൻ ആരേക്കാളും ബാധ്യത നേതാക്കൾക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്'.. ബിനോയ് വിശ്വം പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ളാറ്റിൽ എത്തിയാണ് ജാവദേക്കർ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP