Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

കെ. മുരളീധരനെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാൽ

കെ. മുരളീധരനെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സഹോദരനായ കെ. മുരളീധരനെ കുറിച്ച് മാധ്യമങ്ങൾ തന്നോട് ഒന്നും ചോദിക്കരുതെന്ന അഭ്യർത്ഥനയുമായി പത്മജ വേണുഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്നും പത്മജ പരിഹസിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പത്മജയുടെ അഭ്യർത്ഥന.

കെ. മുരളീധരൻ തന്നെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായമാണെന്നും പത്മജ കുറിച്ചു. അദ്ദേഹം ഒരു മറുപടിയും അർഹിക്കുന്നില്ല. ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട്.

അന്ന് ഞാൻ കോൺഗ്രസുകാരിയായിരുന്നു. ആരെ വിമർശിക്കണം എന്നത് ഞാൻ തീരുമാനിച്ചോളാം. എന്നെ ആരും ഉപദേശിക്കേണ്ട. ഞാൻ പറഞ്ഞത് ശരിയായിരുന്നു എന്ന് ?അദ്ദേഹവും സമ്മതിച്ചല്ലോ. ഇപ്പോഴായത്‌കൊണ്ട് ഞാൻ പറഞ്ഞുകൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ. അതിൽ സന്തോഷമുണ്ടെന്നും പത്മജ ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP