Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം

കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സഹോദരനുവേണ്ടി പ്രാർത്ഥിക്കില്ല എന്ന സഹോദരിയും ബിജെപി. നേതാവുമായ പത്മജ വേണുഗോപാലിന്റെ പരാമർശത്തിന് മറുപടിയുമായി തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരൻ. പത്മജയുടെ പ്രാർത്ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

പത്മജ ആർക്കുവേണ്ടി വേണമെങ്കിലും പ്രാർത്ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാർത്ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസം - മുരളീധരൻ പറഞ്ഞു. വോട്ട് ചെയ്ത് പുറത്തുവന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഞാൻ. അതിന്റെ ഗുണം സാധാരണയായി ഉണ്ടാകാറുണ്ട്. അത് ഇത്തവണയും ഉണ്ടാകും എന്നുതന്നെയാണ് വിശ്വാസം. അതൊന്നും എന്റെ മാത്രം മിടുക്കല്ല. കോൺഗ്രസ് പാർട്ടിയുടെയും പാർട്ടി പ്രവർത്തകരുടെയും കൂടി ഗുണമാണ്. ഇത്തവണ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അത് വലിയ ആത്മവിശ്വാസം പകരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടി എന്നെ ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ സംതൃപ്തി. യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒറ്റക്കെട്ടായി നിന്നു. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഒരു അപശബ്ദവുമില്ലാതെ പ്രചാരണ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു.

കേരളത്തിൽ മൊത്തത്തിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനർത്ഥം നിലവിലുള്ള സർക്കാരിനെതിരായി സാധാരണക്കാർക്ക് കടുത്ത അമർഷമുണ്ട് എന്നാണ്. പാചകവാതകമൊക്കെ വാങ്ങുന്നതും ഉപയോഗിക്കുന്നതും സ്ത്രീകളാണല്ലോ. അവർ എന്തായാലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യില്ല.

കേരളത്തിലും സ്ഥിതി വ്യത്യാസമല്ല. സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. മാവേലി സ്റ്റോറുകളിൽ വേണ്ട സാധനങ്ങളില്ല. അതിലും കഷ്ടമാണ് സപ്ലൈകോയുടേയും മറ്റും അവസ്ഥ. സ്ത്രീകൾ വലിയ തോതിൽ പോളിങ് ബൂത്തിലേക്ക് എത്തുന്നു എന്നതിനർത്ഥം ഭരണപക്ഷത്തിന് തട്ടുകിട്ടും എന്നാണ്. ബിജെപിക്കും സിപിഎമ്മിനും നല്ല തട്ടുകിട്ടും - മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP