Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല

ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല. വ്യാഴാഴ്ച കേസ് പരിഗണിച്ചേക്കും. വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ വ്യാഴാഴ്ചയോ അടുത്തയാഴ്ചയോ വാദം പൂർത്തിയാക്കുമെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് ചോദ്യം ചെയ്താണ് കേജ്രിവാളിന്റെ ഹർജിയെങ്കിലും തിരഞ്ഞെടുപ്പുകാലത്തെ അറസ്റ്റാണെന്നതു പരിഗണിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിക്കുന്ന വിഷയം പരിഗണിക്കുന്നത്. ഉച്ചയ്ക്കു ശേഷം ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ എസ്.വി. രാജുവും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ശക്തമായി എതിർത്തു. എന്നാൽ, ഉപാധികളോടെ ജാമ്യം അനുവദിക്കുമെന്ന സൂചനയാണ് ഇന്നലെ വാദത്തിനിടെ കോടതി സൂചിപ്പിച്ചത്

ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ കോടതിയിൽ വ്യക്തമാക്കി. എന്നാൽ, ഫയലുകളിൽ തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ തീരുമാനൾ ലഫ്റ്റനന്റ് ഗവർണർ തള്ളിക്കളയരുതെന്ന് കെജ്രിവാൾ പറഞ്ഞു. ജാമ്യം അനുവദിച്ചാൽ തന്നെ കെജ്രിവാളിന് ഫയലുകളിൽ ഒപ്പിടുന്നതിന് നിയന്ത്രണമുണ്ടാകുമെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. പ്രചാരണത്തിന് മാത്രമായിരിക്കും ജാമ്യം നൽകുകയെന്നും കോടതി വ്യക്തമാക്കി.

കെജ്രിവാളിന് ഉപാധിയോടെ ഇടക്കാല ജാമ്യം നൽകുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ശക്തമായി എതിർത്തിരുന്നു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പുഘട്ടമായതിനാൽ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്നും അല്ലെങ്കിൽ അറസ്റ്റിനെതിരായ കേജ്രിവാളിന്റെ ഹർജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ബെഞ്ച് പറഞ്ഞു. അങ്ങനെ വന്നാൽ ഇടക്കാല ആശ്വാസം കേജ്രിവാളിനു ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്കു ശേഷവും നീണ്ടു പോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു.
പാർട്ടിയുടെ നേതാവെന്ന നിലയിൽ കേജ്രിവാളിനു പ്രത്യേക പരിഗണന നൽകരുതെന്ന് ജാമ്യത്തെ എതിർത്തുകൊണ്ട് ഇ.ഡി ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസിൽ കേജ്രിവാൾ സൃഷ്ടിച്ചിരിക്കുന്നത്. കേസിന്റെ വസ്തുതകൾ ഇ.ഡി കോടതിക്കു മുൻപിൽ സമർപ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

ജാമ്യം ലഭിച്ച് പുറത്തുപോയ എഎപി നേതാവ് സഞ്ജയ് സിങ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേജ്രിവാളിന് ജാമ്യം നൽകുന്നത് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എതിർത്തത്. ''ഇടക്കാല ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച വാദം കേൾക്കും എന്നാണ് ഞങ്ങൾ പറയുന്നത്, ജാമ്യം നൽകും എന്നല്ല. ജാമ്യം നൽകാനും നൽകാതിരിക്കാനും സാധ്യതയുണ്ട്'' എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബിജെപി. രംഗത്തെത്തിയിരുന്നു. എന്നാൽ, കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലിൽ കിടന്നുകൊണ്ട് ഭരണകാര്യങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. അതിനിടെ, കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടുകയും ചെയ്തു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP