Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും; ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്; ആളുകളെ എണ്ണിവച്ചിട്ടുണ്ട്; അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും; ഗതാഗത മന്ത്രി പ്രതികാര ബുദ്ധയിൽ; നയം വ്യക്തമാക്കി ഗണേശ്; ആ ഉദ്യോഗസ്ഥർ എല്ലാം നടപടി ഭയത്തിൽ

ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും; ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്; ആളുകളെ എണ്ണിവച്ചിട്ടുണ്ട്; അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും; ഗതാഗത മന്ത്രി പ്രതികാര ബുദ്ധയിൽ; നയം വ്യക്തമാക്കി ഗണേശ്; ആ ഉദ്യോഗസ്ഥർ എല്ലാം നടപടി ഭയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറുടെ പ്രസംഗം ചർച്ചകളിൽ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. ഒരു സംശയവും വേണ്ടെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കൊട്ടാരക്കരയിലെ പ്രസംഗം വൈറലാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാൻ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘടന ആലോചിക്കുന്നുണ്ട്. മന്ത്രിയുടെ പ്രതികാര ബുദ്ധി അംഗീകരിക്കില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.

അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനിറങ്ങിയ മന്ത്രി കെ.ബി ഗണേശ്‌കുമാറിന്റെ തീരുമാനം പാളിയെന്ന് വിലയിരുത്തലുണ്ടായിരുന്നു. സ്ഥാനമേറ്റയുടൻ ഡ്രൈവിങ് ടെസ്റ്റ് അടിമുടി പൊളിച്ചുപണിയാൻ മന്ത്രി നിർദേശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം അടുത്ത ദിവസം മുതൽ കുറയ്ക്കാൻ മന്ത്രി നിർദേശിച്ചതും ഇക്കാര്യം പുറത്തറിയിച്ചവരെ ശകാരിച്ചതും എല്ലാം ചർച്ചയായി. പിന്നീട് ഡ്രൈവിങ് സ്‌കൂളുകളുടെ സമ്മർദ്ദത്തിന് വഴങ്ങി പലതും വേണ്ടെന്ന് വച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന വൈറലാകുന്നത്. ചില മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂളുകൾക്കൊപ്പം നിലയുറപ്പിച്ചിരുന്നു. ഇത് പകൽ പോലെ വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസംഗം ചർച്ചയാകുന്നത്.

''നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണം. വണ്ടി ഓടിക്കാനറിയുന്നവർ വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതിയെന്നായിരുന്നു നിലപാട്. എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്‌കൂൾ ഉടമകൾ മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി. ഒരേസമയം കൂടുതൽ ഡ്രൈവിങ് ലൈസൻസ് പാസാക്കുന്നവരെ സ്‌ക്വാഡ് പരിശോധിക്കും''-ഗണേശ് കുമാർ പറഞ്ഞു.

പത്തുലക്ഷം ലൈസൻസ് കെട്ടിക്കിടക്കുന്നുവെന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. രണ്ടുലക്ഷത്തി ഇരുപത്തിയാറായിരം ലൈസൻസ് മാത്രമാണ് ഇനി നൽകാനുള്ളത്. റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ല. ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്നെസും ടെസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിന് നാണക്കേടാണ്. ഡ്രൈവിങ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്റെ കണ്ണുകൾ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി താക്കീത് നൽകി.

ദിവസങ്ങൾക്ക് മുമ്പ് ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ച വിജയമായിരുന്നു. ഡ്രൈവിങ് സ്‌കൂളുകാർ സമരം പിൻവലിക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. സർക്കുലർ പിൻവലിക്കണമെന്നായിരുന്നു ഡ്രൈവിങ് സ്‌കൂളുകാരുടെ ആവശ്യം. എന്നാൽ, കൂടിയാലോചിച്ച് വേണ്ട പരിഷ്‌കരണങ്ങൾ നടത്താൻ ചർച്ചയിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു ദിവസം ഒരു ഓഫീസിൽ 40 ലൈസൻസ് ടെസ്റ്റുകൾ എന്നതിനു പകരം, ഒരു മോട്ടോർ വെഹിക്കിൾ ഓഫീസർ 40 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസർമാരുള്ള ഓഫീസുകളിൽ 80 ലൈസൻസുകൾ ഇത്തരത്തിൽ നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.

ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വയ്ക്കണമെന്ന ഒരു നിർദ്ദേശം ഉണ്ടായിരുന്നു. ടെസ്റ്റ് നടക്കുമ്പോൾ ഡാഷിൽ ക്യാമറ ഉണ്ടാകുമെന്നും അത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് വാങ്ങുമെന്നും മന്ത്രി പറഞ്ഞു. ഈ ഡാറ്റ മൂന്നുമാസംവരെ സൂക്ഷിക്കും. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം 15 വർഷത്തിനു താഴെ പഴക്കമുള്ളവയായിരിക്കണം എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇത് 18 വർഷമായി വർധിപ്പിച്ചു. അങ്ങനെ പല വിട്ടുവീഴ്ചയും മന്ത്രി പരിഷ്‌കരണത്തിൽ വരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP