Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

മോഷണത്തിനിടെ ആളുകളെ ആക്രമിക്കും; 33 വയസ്സിനിടെ അഞ്ച് കൊലക്കേസ്; കരുതൽ ഇല്ലാതെ വിലങ്ങ് അഴിച്ചതുകൊടുംകുറ്റവാളി അവസരമാക്കി; മോഷ്ടിച്ച ബൈക്കിൽ കേരളം വിട്ടെന്ന് നിഗമനം; ബാലമുരുകനെ കുറിച്ച് തമിഴ്‌നാട് പൊലീസിനും തുമ്പൊന്നും ഇല്ല; കൊടുംകുറ്റവാളി രൂപം മാറ്റുന്നതിലും വിരുതൻ

മോഷണത്തിനിടെ ആളുകളെ ആക്രമിക്കും; 33 വയസ്സിനിടെ അഞ്ച് കൊലക്കേസ്; കരുതൽ ഇല്ലാതെ വിലങ്ങ് അഴിച്ചതുകൊടുംകുറ്റവാളി അവസരമാക്കി; മോഷ്ടിച്ച ബൈക്കിൽ കേരളം വിട്ടെന്ന് നിഗമനം; ബാലമുരുകനെ കുറിച്ച് തമിഴ്‌നാട് പൊലീസിനും തുമ്പൊന്നും ഇല്ല; കൊടുംകുറ്റവാളി രൂപം മാറ്റുന്നതിലും വിരുതൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊലക്കേസ് പ്രതി തമിഴ്‌നാട് സ്വദേശി ബാലമുരുകനെ കുറിച്ച് കേരളാ പൊലീസിന് ഒരു പിടിത്തവുമില്ല. തമിഴ്‌നാട് പൊലീസിനും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവേ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തിരിച്ച് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരുംവഴി ജയിൽ പരിസരത്തുവച്ചാണ് ബാലമുരുകൻ ഓടി രക്ഷപ്പെട്ടത്. തെങ്കാശി കടയം കല്യാണിപുരം അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശിയാണ് ബാലമുരുകൻ. തമിഴ്‌നാട്ടിൽ 80 കേസുകളിൽ പ്രതിയാണ്. കേരള പൊലീസും തമിഴ്‌നാട് പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബാലമുരുകൻ കേരളം വിട്ടുവെന്നാണ് നിഗമനം. മോഷണത്തിനിടെ ആളുകളെ ആക്രമിക്കുന്നതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്.

33 വയസ്സിനിടെ അഞ്ചോളം കൊലക്കേസ്, മോഷണം അടക്കം നിരവധി കേസിലെ പ്രതിയാണ് ബാലമുരുകൻ. വേഷം മാറുന്നതിൽ വിദഗ്ധനാണ്. ലുങ്കിലും ജീൻസും കൂളിങ് ഗ്ലാസും ധരിക്കും. മോഷ്ടിച്ച ബൈക്കിലാണ് തൃശൂർ ജില്ല വിട്ടതെന്നാണ് പൊലീസ് നിഗമനം. ഒരു വീടിനു മുന്നിൽ താക്കോൽ സഹിതം നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. തമിഴ് നാടിലേക്ക് കടക്കാൻ സാധ്യത ഏറെയാണ്. മുമ്പും കേരള പൊലീസിന്റെ കയ്യിൽനിന്ന് ബാലമുരുകൻ രക്ഷപ്പെടുന്നത്. മറയൂരിൽ നടന്ന മോഷണങ്ങളുടെ തെളിവെടുപ്പിന് തമിഴ്‌നാട്ടിലെത്തിച്ചപ്പോഴായിരുന്നു ആദ്യ രക്ഷപ്പെടൽ. ഇത്തവണ കേരളത്തിൽ വച്ച് തമിഴ്‌നാട് പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടു. കേരളത്തിലേയും തമിഴ്‌നാട്ടിലേയും മിക്ക വഴികളും ബാലമുരുകൻ അറിയാം.

തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വർഷങ്ങളോളം തമിഴ്‌നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്‌നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകൻ കേരളത്തിലേക്കു കടന്നത്. മറയൂരിലെത്തി ഒരു കരിമ്പിൻതോട്ടത്തിൽ ഉടമയുടെ വിശ്വസ്തനായി കൂടി. ഭാര്യയെയും മകളെയും കൊണ്ടു വന്ന് മറയൂരിലെ മുരുകൻ മലയിൽ താമസമാക്കി. സ്ഥലം മനസ്സിലാക്കിയശേഷം മോഷണ പരമ്പര ആരംഭിച്ചു. ഇതിനിടെയാണ് സാഹസികമായി കേരളാ പൊലീസ് പിടികൂടുന്നത്.

മറയൂരിലെ മോഷണക്കേസിൽ പിടിയിലായ ബാലമുരുകനുമായി പൊലീസ് ഇയാളുടെ സ്വദേശമായ തെങ്കാശിയിൽ എത്തി അന്വേഷണവും തെളിവെടുപ്പും കഴിഞ്ഞ് തിരിച്ച് ദിണ്ടുഗൽകൊടൈറോഡ് ടോൾഗേറ്റിൽ എത്തിയപ്പോൾ രാത്രി ഒരു മണിയോടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ശുചിമുറിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ വീണ്ടും വിലങ്ങണിയിക്കാൻ ശ്രമിച്ച എസ്‌ഐയുടെ തലയ്ക്കടിച്ച് തള്ളി വീഴ്‌ത്തി ഓടി. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ബാലമുരുകനെ കിട്ടിയില്ല. ഇയാൾ ചെന്നൈയിൽ എത്തി തല മുണ്ഡനം ചെയ്ത് താടിയും മീശയും വടിച്ച് രൂപം മാറിയാണ് പിന്നീട് യാത്ര ചെയ്തത്. ഒടുവിൽ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സ്‌ക്വാഡിന്റെ സഹായത്തോടെ കേരളാ പൊലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. തമിഴ്‌നാട്ടിലെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂർ അതി സുരക്ഷാ ജയിലിൽ എത്തിച്ച സമയത്താണ് തമിഴ്‌നാട് പൊലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെ വാനിലായിരുന്ന ഇയാളെ കൊണ്ടുവന്നത്. വിയ്യൂർ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാർ ബാലമുരുകന്റെ കയ്യിലെ വിലങ്ങ് ഊരി. ഈ തക്കത്തിൽ ഇയാൾ വാനിന്റെ ഇടതുവശത്തെ ഗ്ലാസ് ഡോർ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ബാലമുരുകന് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP