Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ തുറന്ന ബാൽക്കണിയിൽ തുണി തൂക്കിയാൽ പിഴ; നിയമം ലംഘിച്ചാൽ 500 ദിനാർ വരെ പിഴ

കുവൈറ്റിൽ തുറന്ന ബാൽക്കണിയിൽ തുണി തൂക്കിയാൽ പിഴ; നിയമം ലംഘിച്ചാൽ 500 ദിനാർ വരെ പിഴ

സ്വന്തം ലേഖകൻ

കുവൈറ്റിൽ തുറന്ന ബാൽക്കണിയിൽ തുണികൾ തൂക്കിയാൽ 500 KD വരെ പിഴ. കുവൈറ്റ് മുനിസിപ്പാലിറ്റി പൊതു ശുചിത്വത്തിന്റെയും മാലിന്യ ഗതാഗതത്തിന്റെയും പുതിയ കരട് ചട്ടം തയ്യാറാക്കി കൗൺസിലിന്റെ ലീഗൽ ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റിക്ക് അയച്ചു.

പൊതു ശുചിത്വം സംബന്ധിച്ച കർശനമായ നടപടികൾ പുതിയ കരടിലുണ്ട്. നടപ്പാതകൾ, തെരുവുകൾ, സ്‌ക്വയറുകൾ, പൊതുസ്ഥലങ്ങൾ, പൊതു പാർക്കുകൾ, വാട്ടർഫ്രണ്ടുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബാർബിക്യൂ നിരോധിച്ചിരിക്കുന്നു

ബാർബിക്യൂ അനുവദനീയമായ സ്ഥലങ്ങൾ ഡ്രാഫ്റ്റിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഈ ഉത്തരവ് ലംഘിക്കുന്നവർക്ക് 2000 ദിനാറിൽ കുറയാത്തതും 5,000 ദിനാറിൽ കൂടാത്തതുമായ പിഴ ചുമത്തും. നിരത്തുകളിൽ നിന്ന് പരവതാനികളും അപ്‌ഹോൾസ്റ്ററികളും വൃത്തിയാക്കുന്നതും ഡ്രാഫ്റ്റ് വിലക്കുന്നു. അവഗണിക്കപ്പെട്ടതും കേടായതുമായ വാഹനങ്ങൾ, മറൈൻ ബോട്ട് ഹോം, മൊബൈൽ പ്രീ ഫാബ്രിക്കേറ്റഡ് എന്നിവ തെരുവുകളിലും, നടപ്പാതകളിലും ഉപേക്ഷിക്കുന്നതിൽ നിന്നും ഇത് വിലക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP