Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഇറ്റലിയിലും ബാഴ്സിലോണയിലും മയോർക്കയിലും ക്രൊയേഷ്യയിലുമൊക്കെ ബിക്കിനിയിട്ടു നടന്നാൽ നിങ്ങളെ തേടിയെത്തുന്നത് വമ്പൻ പിഴ; ദുബായിലും മാൽദീവ്സിലും ടർക്കിയിലും ജയിലിലായെന്ന് വരാം; വിദേശത്തേയ്ക്ക് പോകുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

ഇറ്റലിയിലും ബാഴ്സിലോണയിലും മയോർക്കയിലും ക്രൊയേഷ്യയിലുമൊക്കെ ബിക്കിനിയിട്ടു നടന്നാൽ നിങ്ങളെ തേടിയെത്തുന്നത് വമ്പൻ പിഴ; ദുബായിലും മാൽദീവ്സിലും ടർക്കിയിലും ജയിലിലായെന്ന് വരാം; വിദേശത്തേയ്ക്ക് പോകുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

രു നീന്തൽക്കുളത്തിനടുത്ത് ബിക്കിനിയണിഞ്ഞ് വിശ്രമിക്കുന്നതിൽ ഏറെ പ്രശ്നമില്ല. എന്നാൽ, ചിലയിടങ്ങളിൽ ബിക്കിനിയണിഞ്ഞ് പട്ടണ പ്രദക്ഷിണത്തിനിറങ്ങിയാൽ ഒരുപക്ഷെ വമ്പൻ തുക പിഴയൊടുക്കേണ്ടതായി വരും. ചിലപ്പോൾ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. യൂറോപ്പിൽ തന്നെ പലയടങ്ങളിലും വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. ഒഴിവുകാല യാത്ര പ്രശ്നരഹിതമാക്കുന്നതിന് അത്യാവശ്യമാണ്. ഒരു ടിക്ടോക്കർ തന്റെ വീഡിയോയിലൂടേയാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

ഇറ്റലിയിലെ ചില പട്ടണങ്ങളിൽ നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ് നടന്നാൽ 500 യൂറോ (430 പൗണ്ട്) വരെ പിഴ ഒടുക്കേണ്ടി വരും എന്നാണ് അതിൽ പറയുന്നത്. ഇറ്റലിയിലെ ധാരാളം സ്ഥലങ്ങളിൽ ഈ നിയമം പ്രാബല്യത്തിലുണ്ട്. കടൽത്തീര നഗരമായ സൊറെന്റോയിൽ കഴിഞ്ഞ വർഷം നീന്തൽ വസ്ത്രം അണിഞ്ഞ് പട്ടണത്തിലെത്തുന്നവർക്കുള്ള പിഴ 800 യൂറോ ആയി ഉയർത്തിയിരുന്നു. ഇറ്റലിക്കാരുടെ താത്പര്യം എന്താണെന്നറിയില്ലെന്നും, എന്നാൽ, വിനോദ സഞ്ചാരികൾ കടൽത്തീരത്തിനടുത്ത ചെറു പട്ടണങ്ങളിൽ നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ് നടക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് മെൽബോൺ സ്വദേശിയായ മാർട്ടി എന്ന യുവതി ഈ വീഡിയോയിൽ പറയുന്നത്.

അതുകൊണ്ടു തന്നെ ന്നിങ്ങൾ കടൽത്തീരത്ത് പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു ടീ ഷർട്ട് അധികമായി കൈയിൽ കരുതാൻ അവർ ആവശ്യപ്പെടുന്നു. അത് ധരിച്ച് ഇറ്റാലിയൻ പുരുഷന്മാരെയും സ്ത്രീകളെയും സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് ആകും. എന്നാൽ, ഇറ്റലി മാത്രമല്ല, പൊതുയിടങ്ങളിൽ നീന്തൽ വസ്ത്രങ്ങൾ നിരോധിച്ചിട്ടുള്ള ഇടങ്ങൾ. ഏറെ വിനോദ സഞ്ചാരികൾ എത്തുന്ന ബാഴ്സിലോണ,മാജോക്രാ എന്നിവിടങ്ങളിൽ, ബിക്കിനി ധരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ട്.

2011-ൽ ആയിരുന്നു,. നഗരത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനായി അധികൃതർ, ബീച്ചിന് പുറത്ത് ബിക്കിനി നിരോധിക്കുന്നത് ബാഴ്സിലോണയിൽ നിരോധിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 260 പൗണ്ട് പിഴയും ചുമത്തും. അതേസമയം, ടൂറിസ്റ്റുകളുടെ പ്രിയ ലൊക്കേഷൻ ആയ മാജോക്രയിൽ ബീച്ചിന് പുറത്ത് ബിക്കിനി ധരിച്ചാൽ 2500 പൗണ്ടാണ് പിഴ. അടുത്തിടെയായി ബ്രിട്ടീഷുകാരെ ഏറെ ആകർഷിക്കുന്ന ഒരിടമാണ് ക്രൊയേഷ്യ. അവിടെയുള്ള ക്വാർ ദ്വീപിൽ നീന്തൽ വസ്ത്രമണിഞ്ഞ് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ 120 പൗണ്ടാണ് പിഴ.

ഫിലിപ്പൈൻസിലും നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ പിഴ ഒടുക്കേണ്ടതായി വരും. ഇസ്ലാമിക രാജ്യങ്ങളാണ് നീന്തൽ വസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ കർശനമായ നിയമങ്ങൾ നിലനിൽക്കുന്ന മറ്റൊരിടം. മാലിദ്വീപിൽ 2020 ൽ നീന്തൽ വസ്ത്രമണിഞ്ഞ് പട്ടണത്തിലിറങ്ങിയ ഒരു യുവതി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ദുബായിലും ഇക്കാര്യത്തിൽ കർശനമായ നിയമമാണുള്ളത്.

കടൽത്തീരങ്ങളിൽ നീന്തൽ വസ്ത്രങ്ങൾ അനുവദനീയമാണെങ്കിലും മറ്റിടങ്ങളിൽ അവക്ക് നിരോധനമുണ്ട്. 2010-ൽ ഷോപ്പിങ് സെന്ററിൽ നീന്തൽ വസ്ത്രമണിഞ്ഞെത്തിയ ഒരു യുവതി ദുബായിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. സമാനമായ രീതിയിൽ, തുർക്കിയിലും കർശനനിയമങ്ങളാണുള്ളത്. ഇവിടെയും, കടൽത്തീരത്തിന് പുറത്ത് ബിക്കിനി ധരിച്ചാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP