Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

വെല്ലുവിളികളെ അതിജീവിക്കാനുറച്ച് സിനിമാലോകവും; അമിതാഭ് ബച്ചന്റ ഏറ്റവും പുതിയ സിനിമ റിലീസ് ചെയ്യുക ഓൺലെനിൽ

വെല്ലുവിളികളെ അതിജീവിക്കാനുറച്ച് സിനിമാലോകവും; അമിതാഭ് ബച്ചന്റ ഏറ്റവും പുതിയ സിനിമ റിലീസ് ചെയ്യുക ഓൺലെനിൽ

മറുനാടൻ ഡെസ്‌ക്‌

കൊറോണക്കാലത്ത് പതിവ് ശൈലി മാറ്റിപ്പിടിക്കുകയാണ് സിനിമാ ലോകവും. ലോക്ഡൗണിൽ സിനിമാതീയേറ്ററുകൾ തുറക്കാൻ അനുവാദമില്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ചലച്ചിത്ര മേഖല നേരിടുന്നത്. എന്നാൽ പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ തന്നെയാണ് നിർമ്മാതാക്കളുടെ തീരുമാനം. പുതിയ സിനിമകൾ ഓൺലൈനിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നിർമ്മാതാക്കൾ.

ആയുഷ്മാൻ ഖുരാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രം ഗുലാബോ സിത്താബോ ഓൺലൈനിലെത്തുകയാണ്. ഷൂജിത് സർക്കാർ സംവിധാനം ചെയ്യുന്ന ചിത്രം ജൂണിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ബച്ചനും ഖുറാനയും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ബച്ചൻ എത്തുന്നതെന്ന വിവരം നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബച്ചന്റെ ഫസ്റ്റ്‌ലുക്കും വൈറലായിരുന്നു. റൈസിങ് സൺ ഫിലിംസ് ആണ് നിർമ്മാണം. ജൂഹി ചതുർവേദി ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിർമ്മാതാക്കൾ ഓൺലൈൻ റിലീസിനൊരുങ്ങുകയായിരുന്നു.

അമിതാഭ് ബച്ചന്റ പോസ്റ്റ്

1969ലാണ് സിനിമയിലെത്തുന്നത്. ഇപ്പോൾ 2020 എത്തിനിൽക്കുന്നു. 51 വർഷങ്ങൾ. ഇക്കാലയളവിൽ പല മാറ്റങ്ങളും കണ്ടു... പല വെല്ലുവിളികളുമുണ്ടായി.. ഇപ്പോഴിതാ അടുത്ത വെല്ലുവിളി.. എന്റെ ചിത്രം ഓൺലൈൻ റിലീസിനൊരുങ്ങുന്നു. ഗുലാബോ സിത്താബോ. ജൂൺ 12ന് ലോകമൊട്ടാകെ 200ൽപ്പരം രാജ്യങ്ങളിൽ ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ആകുന്നത്. ഈ പുതിയ വെല്ലുവിളിയുടെ ഭാഗമാകുന്നതിൽ അഭിമാനം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP