Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

കേരളം ഭരിക്കുന്നത് കോ-ലീ-എം സഖ്യം; എ.എൻ.രാധാകൃഷ്ണൻ

കേരളം ഭരിക്കുന്നത് കോ-ലീ-എം സഖ്യം; എ.എൻ.രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കേരളം ഭരിക്കുന്നത് കോലീഎം (കോൺഗ്രസ് -ലീഗ്- മാർക്‌സിസ്‌ററ്) സഖ്യമാണെന്നും അവർ തന്നെയാണ് നയതന്ത്രകാര്യാലത്തിന്റെയും പരിശുദ്ധ ഖുർആന്റെയും മറവിൽ അടക്കം നടത്തിയ നടത്തിയ സ്വർണ്ണക്കടത്തിനും അഴിമതിക്കും പിന്നിലെന്നും ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.

ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്ത മയക്കുമരുന്നു കേസിൽ ഉൾപ്പെട്ട തൊഴിലാളിവർഗ്ഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി യുടെ മകൻ മയക്കുമരുന്ന് കടത്തിലൂടെയും വട്ടിപ്പലിശയിലൂടെയും സമ്പാദിച്ചിട്ടുള്ളത് കോടികളാണ്. തിരുവനന്തപുരം ശാസ്തമംഗലത്ത് ബിനീഷ് കോടിയേരിക്ക് 26 ഓളം കമ്പനികൾ വിവിധപേരുകളിൽ ഉണ്ട്. മയക്കുമരുന്നു കടത്തിലും, സ്വർണ്ണ ക്കടത്തിലും, മറ്റു കള്ളക്കടത്തുകളിലും സിപിഎമ്മിന്റെ കണ്ണൂർ ലോബിയുടെ പങ്ക് വളരെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. കിടപ്പാടമില്ലാത്തവന് കിടപ്പാടം നിർമ്മിക്കുന്ന പദ്ധതിയിൽ പോലും കോടികളുടെ തട്ടിപ്പാണ് ഇവർ നടത്തിയിട്ടുള്ളത് . കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെ അഴിമതികളും പുറത്തു വരുമെന്ന ഭീഷണിയിൽ കോൺഗ്രസ്സും ലീഗും സിപിഎമ്മിന് രഹസ്യമായി കുടപിടിച്ചുകൊണ്ടു ജനങ്ങളെ വഞ്ചിക്കുകയാണെന്നും അതിന്റെ തെളിവാണ് പേരിനു വേണ്ടി നടത്തിയ സമരങ്ങളിൽ നിന്ന് പോലും അവർ പിൻവാങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.

കർഷക മോർച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഖുറാന്റെ മറവിൽ സ്വർണക്കടത്തു നടത്തിയ മന്ത്രി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി.ശ്രീജിത്ത് പ്രതിഷേധ ധർണ്ണയ്ക്ക് അധ്യക്ഷം വഹിച്ചു. ദേശീയ സമിതി ആംഗം വെളിയാകുളം പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി.

ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ, കർഷക മോർച്ച സംസഥാന ഉപാധ്യക്ഷൻ എം വി രാമചന്ദ്രൻ, കർഷകമോർച്ച ജില്ലാ ഉപാധ്യക്ഷൻ എം.ആർ.സജീവ്, ജില്ലാ സെക്രട്ടറി വി.ആർ.ബൈജു, ബിജെപി. മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ജില്ലാ ഭാരവാഹികളായ എൽ.പി.ജയചന്ദ്രൻ, അഡ്വ.പി.കെ.ബിനോയ്, ടി.സജീവ് ലാൽ, അഡ്വ. രൺജീത് ശ്രീനിവാസ്, ശ്രീദേവി വിപിൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP