കെപി യോഹന്നാന്റെ കബറടക്കം തിരുവല്ലയിൽ നടത്താൻ പ്രാഥമിക ധാരണ; ജന്മനാട്ടിൽ മെത്രോപൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കുന്നതിനെ കുടുംബവും അനുകൂലിക്കുമെന്ന് പ്രതീക്ഷ; എല്ലാം സിനഡ് തീരുമാനിക്കും; മുതിർന്ന ബിഷപ്പുമാർക്കിടയിൽ സംസ്കാരത്തിൽ ധാരണയെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയുടെ കബറടക്കം തിരുവല്ലയിൽ തന്നെ. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് ഇന്ന് രാത്രിയിൽ ചേരും. ഇതിനിടെ മെത്രാപൊലീത്തയുടെ മൃതദേഹം കേരളത്തിൽ കൊണ്ടു വരണമെന്നതിൽ മുതിർന്ന ബിഷപ്പുമാർക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്. ഇത് സഭാ നേതൃത്വവും അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. ജന്മനാട്ടിൽ മെത്രോപൊലീത്തയ്ക്ക് അന്ത്യ വിശ്രമമൊരുക്കാനാണ് തീരുമാനം.
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപൊലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാനാണ് ഇന്ന് സഭ സിനഡ് ചേരുന്നത്. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക.
മലയാളി കണ്ടുശീലിച്ച സുവിശേഷപ്രസംഗരീതിയെ അപ്പാടെ മാറ്റിമറിച്ചാണ് കെപി യോഹന്നാൻ വളർന്ന് പന്തലിച്ചത്. റേഡിയോ സുവിശേഷം അവതരിപ്പിച്ചു. ആത്മീയ യാത്രയിലൂടെ റേഡിയോ വലിയ പ്രചാരം നേടി. കോട്ടയത്തും തിരുവല്ലയിലും ആത്മീയയാത്ര പ്രസ്ഥാനത്തിന്റെ വലിയ കട്ടൗട്ടുകൾ 90-കളിൽ വലിയ ശ്രദ്ധനേടിയിരുന്നു. പിന്നീട് റേഡിയോയിൽനിന്ന് സുവിശേഷപ്രവർത്തനം ടെലിവിഷനിലേക്ക് മാറ്റി. ആത്മീയയാത്ര ചാനൽസംഘം വളർന്ന് പന്തലിച്ചു. ഗോസ്പൽ ഏഷ്യെ വളർത്തി.
1983ൽ തിരുവല്ല മഞ്ഞാടി ആസ്ഥാനമായി ഇന്ത്യയിൽ പ്രവർത്തനം തുടർന്ന ഗോസ്പൽ ഫോർ ഏഷ്യയെ പ്രശസ്തമാക്കിയതും റേഡിയോയും ചാനലും തന്നെ. അമേരിക്കയിൽ ദീർഘകാലം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്താണ് ഇതിനെല്ലാം തുണയായത്. 2000-ന്റെ തുടക്കത്തിൽ ബിലീവേഴ്സ് ചർച്ച് എന്ന പുതിയ സഭയുടെ വരവിനൊപ്പം മറ്റ് ചില വിവാദങ്ങളും ഉയർന്നു. എന്നാൽ വിശ്വാസികളെ ചേർത്ത് നിർത്താൻ കെപി യോഹന്നാന് ആയി.
സഭയുടെ സമ്പത്തും ബിഷപ്പിന്റെ വിദേശബന്ധങ്ങളുമാണ് മറ്റൊരു വിവാദവിഷയമായത്. പലപ്പോഴും ആദായനികുതി വകുപ്പ് ആസ്ഥാനത്തേക്ക് എത്തി. അക്കൗണ്ടുകളിൽ പലവട്ടം പരിശോധന നടന്നു. ചെറുവള്ളി എസ്റ്റേറ്റും മറ്റും ഇടയ്ക്ക് കണ്ടുകെട്ടി. നികുതി ഇടപാട് തെളിഞ്ഞതോടെ നടപടി അവസാനിച്ചു എന്നാണ് സഭ വിശദീകരിച്ചത്. വിദേശധനം സ്വീകരിക്കുന്നതിന്റെ പേരിലും സഭയ്ക്കെതിരേ ആദായനികുതിവകുപ്പ് നീങ്ങിയിരുന്നു. ഇതേത്തുടർന്ന് മരവിപ്പിച്ച അക്കൗണ്ടുകളെല്ലം യോഹന്നാൻ തിരിച്ചു പിടിച്ചു. ഇതിന് പിന്നാലെയാണ് അപകടം ജീവനെടുത്തത്.
കെ.പി. യോഹന്നാനെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ സംശയിക്കാത്തക്കതായി ഒന്നുമില്ലെന്ന് ബിലീവേഴ്സ് ചർച്ച് അധികൃതർ അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് കെ.പി. യോഹന്നാൻ മരിച്ചത്. അപകടത്തിൽ കെ.പി. യോഹന്നാന്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിനും ഇടുപ്പിനും തലച്ചോറിനും ഗുരുതര പരിക്കേറ്റിരുന്നു.
യുഎസിലെ ടെക്സസിൽ പ്രഭാത സവാരിക്കിടെ കെ.പി. യോഹന്നാനെ വാഹനം ഇടിക്കുകയായിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ടെക്സസിലെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്ന കാമ്പസാണ് സാധാരണ പ്രഭാതസവാരിക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി അദ്ദേഹം കാമ്പസിനു പുറത്തേക്ക് പോകുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- ലണ്ടനിൽ അക്രമികൾ ലക്ഷ്യമിട്ടത് മലയാളി പെൺകുട്ടിയെയല്ല; ഒപ്പം വെടിയേറ്റ മൂന്ന് പുരുഷന്മാരെ; പെൺകുട്ടിയും വെടിയേറ്റവരുമായി മുൻപരിചയമില്ലെന്നും ലണ്ടൻ പൊലീസ്; പത്ത് വയസ്സുകാരിയുടെ നില ഗുരുതരം
- അബുദാബി ബാങ്കിൽ വീണയ്ക്കും സുനീഷിനുമായി എക്സലോജിക് കമ്പനിക്ക് അക്കൗണ്ട് ഉണ്ടെന്ന ആരോപണം വീണയോ മുഖ്യമന്ത്രിയോ സിപിഎമ്മോ നിഷേധിച്ചിട്ടില്ല; അതേ പേരുള്ള മറ്റൊരു കമ്പനിയെ വലിച്ചിഴച്ച് ആരോപണം വഴിതിരിച്ചുവിടാൻ ശ്രമം; ആരോപണം തെറ്റാണെങ്കിൽ മാന നഷ്ട കേസ് കൊടുക്കാൻ വെല്ലുവിളിച്ച് വീണ്ടും ഷോൺ ജോർജ്
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- കന്യാകുമാരി ദേവി ക്ഷേത്രത്തിൽ ദർശനം; വെള്ള വസ്ത്രം ധരിച്ച് വിവേകാനന്ദപ്പാറയിലെ മണ്ഡപത്തിലേക്ക്; സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് പ്രധാനമന്ത്രി ഏകാന്ത ധ്യാനം തുടങ്ങി; മഹാസമുദ്രങ്ങളുടെ സംഗമ കേന്ദ്രം കനത്ത സുരക്ഷാ വലയത്തിൽ
- യുഎസിലേത് നിലവാരമില്ലാത്ത പിച്ചുകൾ; താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യത; പരിശീലന സൗകര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം; ഐസിസിയെ പരാതി അറിയിച്ച് രാഹുൽ ദ്രാവിഡ്; ബംഗ്ലാദേശിനെതിരായ മത്സരം ശനിയാഴ്ച
- വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയുമായി തങ്ങൾക്ക് ബന്ധമില്ല; എസ്എൻസി ലാവ്ലിൻ, പി ഡബ്ല്യു സി എന്നീ കമ്പനികളുമായി ബിസിനസ് ഇല്ല; വിശദീകരണവുമായി ദുബായിലെ എക്സാലോജിക് കൺസൾട്ടിങ്
- ട്വന്റി 20 ലോകകപ്പ്: സന്നാഹ മത്സരത്തിനൊരുങ്ങി ഇന്ത്യ; സഞ്ജുവും ജയ്സ്വാളും ചഹലും ആവേശും അമേരിക്കയിൽ; ഐപിഎല്ലിനുശേഷം ചെറിയ ഇടവേളയെടുത്ത് കോലി; ബംഗ്ലാദേശിനെതിരായ മത്സരം ജൂൺ ഒന്നിന്
- സൈക്കിൾയാത്രികനെ രക്ഷിക്കുന്നതിനിടെ നായയുടെ ആക്രമണം; ആലപ്പുഴയിൽ എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു
- ലോക ചാമ്പ്യന്റെ മണ്ണിൽ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ആർ പ്രഗ്നാനന്ദ; നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിൽ അട്ടിമറി ജയം; ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ കീഴടക്കിയത് കരിയറിൽ ആദ്യമായി; 'ഇത് എന്റെ ഏറ്റവും മികച്ച ഗെയിമല്ല' എന്ന് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- 'ആദ്യം പിതാവ് ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; പിന്നെ ഞാൻ, പിന്നെ എന്റെ കസിൻ; അതിനുശേഷം പിതാവ് അവരെ വെടിവെച്ച് കൊന്നു': ഒക്ടോബർ 7ന്റെ ആക്രമണത്തിനിടെ മാറിമാറി റേപ്പ് ചെയ്തുവെന്ന് അച്ഛന്റെയും മകന്റെയും കുറ്റ സമ്മതം; ഹമാസ് ക്രൂരതയിൽ ലോകം വീണ്ടും ഞെട്ടുമ്പോൾ!
- തൊടുപുഴക്കാരുടെ സിങ്കം! ഇടുക്കിക്ക് പുറത്തും ഹോട്ടൽ സംരഭങ്ങളുള്ള വ്യവസായി; മോഹൻലാലിന്റെ ആദ്യ ശതകോടി ചിത്രമായ ഒടിയന്റെ സഹ നിർമ്മാതാവ്; കേരളാ ഹോട്ടൽ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കിയിലെ പ്രധാനിയും; ബാർ കോഴയിലെ അനിമോന്റെ ശബ്ദരേഖയ്ക്ക് തലങ്ങളേറെ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- കസ്റ്റമറുടെ പിറകെ തെണ്ടാൻ നിനക്ക് നാണമില്ലേ.... വ്യവസായികൾ 'തെണ്ടികൾ'! ബിസിനസ്സുകാരെ തെറിവിളിക്കാൻ നിങ്ങളാരെന്ന് ചോദിച്ചപ്പോൾ പതറിയ മോട്ടിവേഷൻ സ്പീക്കർ; തല്ലു കിട്ടാതെ അനിൽ ബാലചന്ദ്രനെ രക്ഷിച്ച് സംഘാടകർ; കോഴിക്കോട്ടെ തെറിവിളി 'മോട്ടിവേഷൻ' വൈറൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍