Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

ബിജെപിയുമായി നിതീഷ് കുമാർ നല്ല രസത്തിലല്ല; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് തേജസ്വി യാദവ്

ബിജെപിയുമായി നിതീഷ് കുമാർ നല്ല രസത്തിലല്ല; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് തേജസ്വി യാദവ്

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ബിഹാറിൽ വലിയ സംഭവ വികാസമുണ്ടാകുമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിജെപിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നല്ല രസത്തിലല്ലെന്നും തേജസ്വി യാദവ് ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തേജസ്വി യാദവ് അവകാശപ്പെട്ടു.

നിതീഷ് കുമാർ സഖ്യം വിട്ട് ജനുവരിയിൽ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കിയതോടെ തേജസ്വിക്ക് ഉപപ്രധാനമന്ത്രി സ്ഥാനം നഷ്ടമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാർ വലിയൊരു തീരുമാനമെടുക്കും. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും അദ്ദേഹം പോകുന്നില്ല.-തേജസ്വി പറഞ്ഞു.

ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിർദ്ദേശങ്ങൾ നൽകിയതായി ഞാൻ കേട്ടിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ബിഹാറിൽ വലിയൊരു കാര്യം സംഭവിക്കുമെന്നാണ്.-തേജസ്വി പറഞ്ഞു.

സഖ്യത്തിന് 300 സീറ്റ് എങ്കിലും ലഭിക്കും. ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ പോകുന്നത്.-തേജസ്വി കൂട്ടിച്ചേർത്തു. 2022 ലാണ് നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ട് പ്രതിപക്ഷമായ മഹാഗഡ്ബന്ധനൊപ്പം ചേർന്നത്. 2024 ജനുവരിയിൽ സഖ്യം വിട്ട് വീണ്ടും ബിജെപിക്കൊപ്പം പോയി. ഒമ്പതാംതവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ബിഹാറിൽ ബിജെപി 17ഉം ജെ.ഡി.യു 16ഉം സീറ്റുകളി?ലാണ് മത്സരിക്കുന്നത്. ചിരാഗ് പാസ്വാന്റെ ?ലോക് ജൻശക്തി അഞ്ചു സീറ്റിലും ജിതൻ മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവ ഓരോ സീറ്റുകളിലും മത്സരിക്കുന്നു. കോൺഗ്രസും ആർ.ജെ.ഡിയും ഇടതുപാർട്ടികളും ഒന്നിച്ചാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

2019ൽ 40 ലോക്‌സഭ സീറ്റുകളിൽ 39ഉം എൻ.ഡി.എ സഖ്യത്തിനായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP