Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു; കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ ബസുമായും കൂട്ടിയിടിച്ചു

കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു; കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ ബസുമായും കൂട്ടിയിടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു വാഹനാപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി'യിലൂടെ ശ്രദ്ധേയയാണ് താരം.

നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടിയുടെ വിയോഗത്തിൽ സഹതാരങ്ങളടക്കം സിനിമാ സീരിയൽ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP