Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

ഷാഡോ പൊലീസെന്ന വ്യാജേന തട്ടിപ്പ്; പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി; പ്രതിയെ പിടികൂടി പൊലീസ്

ഷാഡോ പൊലീസെന്ന വ്യാജേന തട്ടിപ്പ്; പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി; പ്രതിയെ പിടികൂടി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളിയിൽ പൊലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ സ്വദേശി റാഫിയാണ് പിടിയിലായത്. പുൽപ്പള്ളിയിലെ ഒരു കടയിലാണ് പ്രതി എത്തിയത്. ഷാഡോ പൊലീസാണെന്ന് പറഞ്ഞശേഷം കടയിൽ മദ്യ വിൽപനയുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം കടയിൽ ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.

പരിശോധന നടത്തിയശേഷം 1000 രൂപ വാങ്ങി ഇയാൾ പോവുകയായിരുന്നു. പിന്നീട് കട ഉടമ എത്തിയപ്പോൾ ജീവനക്കാരൻ വിവരം പറഞ്ഞു. തുടർന്ന് സിസിടിവി പരിശോധിച്ചു. സംശയം തോന്നിയ കട ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുൽപ്പള്ളി പൊലീസ് പ്രതിയെ പിടികൂടിയത്. താനൂരിലും മലപ്പുറത്തും ഇയാൾക്കെതിരെ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മന്ത്രവാദം നടത്തിയതിനും കേസുകളുണ്ട്. ഐസിയു ട്രോമ കെയർ വളണ്ടിയറാണെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP