Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഓഫിസ് മുറിയിലെത്തിച്ച് പല തവണ പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഓഫിസ് മുറിയിലെത്തിച്ച് പല തവണ പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ചിക്കബെല്ലാപുരയിലാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച സിദ്ധലഘട്ടയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകൻ ജി.വെങ്കിടേഷ് (55) ആണ് പിടിയിലായത്.

വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൂന്ന് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. ആറു മാസമായി പ്രധാനാധ്യാപകൻ പല തവണ ഓഫിസ് മുറിയിൽ പീഡിപ്പിച്ചതായും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പറഞ്ഞു. 20 വർഷമായി ഇതേ സ്‌കൂളിലാണ് വെങ്കിടേഷ് ജോലി ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP