Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിയുടെ എഞ്ചിന് തീ പിടിച്ചു; തീപടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം

ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിയുടെ എഞ്ചിന് തീ പിടിച്ചു; തീപടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചത് ആശങ്ക ഉയർത്തി. വാഹനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.

തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുൺ, വാഹനം നിർത്തി പുറത്തിറങ്ങി. ഫയർ എക്‌സിറ്റിങ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

തുടർന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP