Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

'ആലയിൽ നിന്നും പശുക്കളിറങ്ങി പോകുന്നത് പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് കെ സുധാകരൻ; സ്‌പോൺസർ ആരെന്ന് പറയേണ്ടതില്ലെന്ന് ഇ.പി.ജയരാജൻ; മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ കഴിവുകേടെന്ന് പ്രതികരണം

'ആലയിൽ നിന്നും പശുക്കളിറങ്ങി പോകുന്നത് പോലെ'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് കെ സുധാകരൻ; സ്‌പോൺസർ ആരെന്ന് പറയേണ്ടതില്ലെന്ന് ഇ.പി.ജയരാജൻ; മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ കഴിവുകേടെന്ന് പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ആലയിൽ നിന്നും പശുക്കളിറങ്ങി പോകുന്നത് പോലെയാണോ മുഖ്യമന്ത്രി ഇറങ്ങി പോകുന്നത്. അദ്ദേഹം പോകുന്നത് സർക്കാർ പണം ഉപയോഗിച്ചാണോ സ്‌പോൺസർഷിപ്പാണോ എന്നൊന്നും ആർക്കും അറിയില്ല. എന്തിനാണ് ഇദ്ദേഹം ഒളിച്ചോടുന്നത്. പോകുന്നിടത്തൊക്കെ ഭാര്യയേയും മകളേയും കൊണ്ടുപോകേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന് മാത്രമേ ഇത്തരമൊരു യാത്ര സംഘടിപ്പിക്കാനാകൂവെന്ന് കെ. സുധാകരൻ പറഞ്ഞു. ഈ മനുഷ്യന് തലക്കകത്ത് വെളിവില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു മുഖ്യമന്ത്രിയാണ് പോകുന്നത്. അദ്ദേഹത്തിന്റെ ചാർജ് മറ്റാരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ അതൊന്നും കണ്ടില്ലെന്ന് നടിച്ച് ഒരു സുപ്രഭാതത്തിൽ പോകുന്ന മുഖ്യമന്ത്രിയെക്കുറിച്ച് എന്ത് പറയാനാണ്. ഇൻഡോനീഷ്യയിലേക്ക് ദുബായ് വഴിയെന്തിനാണ് പോകുന്നത്. സിപിഎമ്മിന്റെ ഒരേയൊരു മുഖ്യമന്ത്രിയല്ലേ ഇദ്ദേഹം. ഇദ്ദേഹത്തിനൊരു രാഷ്ട്രീയ ഉത്തരവാദിത്വമില്ലേയെന്നും സുധാകരൻ ചോദിച്ചു.

അതേ സമയം മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്‌പോൺസർ ആരാണെന്ന് പറയേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. 'നിങ്ങളല്ലല്ലോ ചെലവ് വഹിക്കുന്നത്. മാധ്യമങ്ങൾ അറിഞ്ഞില്ലെങ്കിൽ അവരുടെ കഴിവുകേടാണ്. പാർട്ടി അറിഞ്ഞാണ് യാത്ര. ഔദ്യോഗിക ചുമതല മറ്റൊരാളെ ഏൽപ്പിക്കുന്ന പതിവില്ല.

ആരൊക്കെ ഏതിടങ്ങളിൽ പ്രചാരണത്തിനു പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ച് എന്തിനാണ് വിവാദം ഉണ്ടാക്കുന്നത് നിയമലംഘനമോ ചട്ടലംഘനമോ മുഖ്യമന്ത്രി നടത്തിയിട്ടില്ല. യാത്രയെ കുറിച്ച് പാർട്ടി അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങൾ തീരുമാനിക്കാം. നിങ്ങളെന്തിനാ തീരുമാനിക്കുന്നത് ഇ.പി.ജയരാജൻ ചോദിച്ചു.

യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങൾ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങൾ എവിടെയൊക്കെ പോകണം എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. അതിനുള്ള അവകാശം ആർക്കും വിട്ടുകൊടുത്തിട്ടില്ല. അതിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും ഇ.പി.ജയരാജൻ പറഞ്ഞു

ബോധപൂർവം നുണപ്രചാരണം നടത്തി പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നും ജയരാജൻ ആരോപിച്ചു. മാത്യു കുഴൽനാടൻ കോൺഗ്രസിൽ നിന്നും ഒറ്റപ്പെട്ടിട്ടുണ്ട്. ഞാനാണ് സതീശനെക്കാൾ കേമനെന്ന് കാണിക്കാൻ മാത്യു കുഴൽനാടൻ നടത്തിയ ശ്രമങ്ങളാണ് തകർന്നടിഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ മകളേയും പ്രതിയാക്കുന്നതെന്ന് കോടതി ചോദിച്ചപ്പോൾ ഒരു കടലാസെങ്കിലും കൊടുത്തോ ശല്യക്കാരനായ വ്യവഹാരിയായി കുഴൽനാടൻ മാറി. കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.

''മുഖ്യമന്ത്രിയുടെ മകളായി പോയെന്നതു കൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ എന്നെപ്പോലെ ഒരാളെ വ്യക്തിഹത്യ നടത്താനും നിങ്ങൾ ആരും മടികാണിച്ചിട്ടില്ലല്ലോ സത്യത്തിനും നീതിക്കും വേണ്ടി മാധ്യമങ്ങൾ പോരാടണം'' ഇ.പി.ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP