Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ദൂരദർശൻ ചാനലിന്റെ ലോഗോ നിറം മാറ്റിയത് ഞെട്ടിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിക്കരുതെന്ന് മമത ബാനർജി

ദൂരദർശൻ ചാനലിന്റെ ലോഗോ നിറം മാറ്റിയത് ഞെട്ടിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിക്കരുതെന്ന് മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദൂരദർശൻ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാർമികവുമാണെന്നും തിരുത്തണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശൻ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്.

ഞെട്ടിപ്പിക്കുന്നതും നിയവിരുദ്ധവും അധാർമികവുമാണ്. ബിജെപിക്ക് വേണ്ടി ദൂരദർശനെ മാറ്റിയിരിക്കുന്നു. ഇത് തിരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുവദിച്ച് നൽകരുതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.

ദൂരദർശൻ ഹിന്ദി, ഇംഗ്ലീഷ് വാർത്ത ചാനലുകളുടെ ലോഗോ നിറം കാവിയാക്കിയതിൽ വിവാദം കനക്കുന്നതിനിടെയാണ് മമതാ ബാനർജിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിന്റെ ഉദാഹരണമെന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP