Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

സിഗ്നൽ തകരാർ, പിന്നാലെ ക്രോസിങും; ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്‌പ്രസ് എറണാകുളത്ത് എത്തിയത് ഒന്നേ മുക്കാൽ മണിക്കൂർ വൈകി

സിഗ്നൽ തകരാർ, പിന്നാലെ ക്രോസിങും; ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്‌പ്രസ് എറണാകുളത്ത് എത്തിയത് ഒന്നേ മുക്കാൽ മണിക്കൂർ വൈകി

സ്വന്തം ലേഖകൻ

ഹരിപ്പാട്: തിരുവനന്തപുരത്തുനിന്നു കാസർകോട്ടേക്ക് പോകുന്ന ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്‌പ്രസ് ശനിയാഴ്ച വൈകട്ട് എറണാകുളത്തെത്തിയത് ഒരു മണിക്കൂർ 40 മിനിറ്റ് വൈകി. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ തകരാറുകളാണ് വന്ദേഭാരത് വൈകാൻ കാരണം. തീരദേശപാതയിലെ ചേപ്പാട് റെയിൽവേ സിഗ്‌നൽ തകരാറിലായതിനാൽ ഒരു മണിക്കൂറോളം പിടിച്ചിട്ടു. പിന്നാലെ ആലപ്പുഴ സ്റ്റേഷനിൽ ജനശതാബ്ദി എക്സ്‌പ്രസിന്റെ ക്രോസിങ്ങിനായി 15 മിനിറ്റ് നിർത്തിയിട്ടു.

ആലപ്പുഴ പിന്നിട്ട് മാരാരിക്കുളം സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടികൾ ട്രാക്ക് മാറ്റുന്നതിനുള്ള പോയിന്റ് തകരാറിലായി. 20 മിനിറ്റിനുശേഷമാണ് ഇവിടെ തകരാർ പരിഹരിച്ചത്. ഒരുമാസം മുൻപാണു തീരദേശപാതയിലൂടെ വന്ദേഭാരത് സർവീസ് തുടങ്ങിയത്. ആദ്യമായാണ് ഇതേ രീതിയിൽ വന്ദേഭാരത് വൈകുന്നത്. ശനിയാഴ്ച തിരുവനന്തപുരത്തുനിന്നു പതിവുപോലെ 4.05-നുതന്നെ വന്ദേഭാരത് പുറപ്പെട്ടു.

കൊല്ലത്ത് രണ്ടുമിനിറ്റു വൈകി 4.53-ന് എത്തി. പിന്നീട്, കൃത്യസമയത്തുതന്നെ കായംകുളം സ്റ്റേഷൻ പിന്നിട്ടു. അതിനുശേഷം ചേപ്പാട്ടെത്തിയപ്പോഴാണു സിഗ്‌നൽ ലൈറ്റ് തെളിയാതെവന്നത്. വൈകീട്ട് 6.35-ന് എറണാകുളത്ത് എത്തേണ്ട വണ്ടി രാത്രി 8.15-നാണ് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP