Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച് കെജ്രിവാളിന്റെ കത്ത്; ഇന്ന് ഇഡിക്ക് മുമ്പിൽ ഡൽഹി മുഖ്യമന്ത്രി ഹാജരാകില്ല; കെജ്രിവാൾ മധ്യപ്രദേശിലേക്ക്; മദ്യനയക്കേസിൽ ആംആദ്മി രണ്ടും കൽപ്പിച്ച്

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച് കെജ്രിവാളിന്റെ കത്ത്; ഇന്ന് ഇഡിക്ക് മുമ്പിൽ ഡൽഹി മുഖ്യമന്ത്രി ഹാജരാകില്ല; കെജ്രിവാൾ മധ്യപ്രദേശിലേക്ക്; മദ്യനയക്കേസിൽ ആംആദ്മി രണ്ടും കൽപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മദ്യനയക്കേസിലെ ചോദ്യംചെയ്യലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുൻപിൽ ഹാജരാകില്ല. പകരം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് സൂചന. ഇന്ന് ഹാജരാകാൻ കഴിയില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ നിലപാട്.

ഡൽഹി ഓഫീസിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സമൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിക്ക് കത്ത് എഴുതുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഈ കത്തിൽ വിശദീകരിക്കുന്നുണ്ട്. കേസിനെ നിയമപരമായി നേരിടാനാണ് ആംആദ്മിയുടെ തീരുമാനം.

ഇന്ന് ഹാജരാകാതിരിക്കുന്ന സാഹചര്യത്തിൽ കെജ്രിവാളിന് ഇ.ഡി. പുതിയ സമൻസ് അയച്ചേക്കുമെന്നാണ് സൂചന. അതേസമയം, കെജ്രിവാൾ ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പുറപ്പെടുമെന്നാണ് വിവരം. ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ബിജെപിയുടെ നിർദേശാനുസരണമാണ് നടപടിയെന്നും കെജ്രിവാൾ അന്വേഷണ ഏജൻസിക്ക് അയച്ച കത്തിൽ പറയുന്നു. നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇപ്പോൾ ഹാജരാകാനില്ലെന്നും തനിക്ക് വേറെ പണിയുണ്ടെന്നും കാണിച്ച് കെജ്രിവാൾ കേന്ദ്ര ഏജൻസിക്ക് കത്ത് നൽകി. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തന്നെ ഈ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അകറ്റി നിർത്താനാണ് നോട്ടീസ് എന്നാണ് കെജ്രിവാൾ നൽകിയിരിക്കുന്ന മറുപടി.

നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരേയുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇ.ഡി.യുടെ നീക്കമെന്നും തനിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള തെളിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നതെന്നും കെജ്രിവാൾ നൽകിയിരിക്കുന്ന മറുപടിയിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് തനിക്ക് പ്രചരണയോഗത്തിനായി മദ്ധ്യപ്രദേശിലേക്ക് പോകേണ്ടതുണ്ടെന്നും ആ പ്രചരണപരിപാടി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും കെജ്രിവാൾ നൽകിയ മറുപടിയിൽ പറയുന്നു.

രാഷ്ട്രീയപ്രേരിതമെന്ന് കാട്ടി നോട്ടീസിനെതിരേ നിയമനടപടി സ്വീകരിക്കാനും ആംആദ്മി പാർട്ടിക്ക് ഉദ്ദേശമുണ്ട്. അറസ്റ്റിനെതിരേയുള്ള ആദ്യനീക്കങ്ങളായിട്ടാണ് നിയമനടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. അതേസമയം 100 കോടി അഴിമതിയുടെ വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കെജ്രിവാളിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്നും അവർ പറയുന്നു.

കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന് ആരോപിച്ച് ആംആദ്മിപാർട്ടി ഇന്ന് ഡൽഹിയിൽ വലിയ പ്രതിഷേധം നടത്താനിരിക്കെയാണ് കെജ്രിവാൾ ഹാജരാകേണ്ടെന്ന് തീരുമാനം എടുത്തിരിക്കുന്നത്. നേരത്തേ ആംആദ്മി പാർട്ടിയുടെ നേതാക്കളായ മനീഷ് സിസോദിയ സഞ്ജയ് സിങ് എന്നിവർ ഈ കേസിൽ ജയിലിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP