Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

പാറപ്പുറത്ത് നിന്നും ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സംഭവം; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി: ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെടുത്തു

പാറപ്പുറത്ത് നിന്നും ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സംഭവം; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി: ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കല്ലമ്പലം: പാറപ്പുറത്ത് നിന്നും ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ ആണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പള്ളിക്കലിൽ വിവാഹ വിരുന്നിനു ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ് (27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പള്ളിക്കൽ പഞ്ചായത്ത് പകൽക്കുറി മൂതല റോഡിൽ താഴെ ഭാഗം പള്ളിക്കൽ പുഴയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഇവർക്കൊപ്പം പുഴയിൽ വീണ ബന്ധു കൂടിയായ പള്ളിക്കൽ മൂതല ഇടവേലിക്കൽ വീട്ടിൽ സെയ്‌നുലാബ്ദീൻഹസീന ദമ്പതികളുടെ മകൻ അൻസൽഖാന്റെ (22) മൃതദേഹം ഇന്നലെ രാത്രി കണ്ടെത്തിയിരുന്നു. എന്നാൽ രാത്രി തിരച്ചിൽ ദുഷ്‌ക്കരമായതോടെ നിർത്തിവെച്ചിരുന്നു. ഇന്നു രാവിലെയാണ് ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ 16നായിരുന്നു സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം. ഇരുവരും പള്ളിക്കലിലെ ബന്ധുവായ അൻസൽ ഖാന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. കൊല്ലം ഇളമാട് പഞ്ചായത്തിൽ നിന്നു വിവാഹം രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണു ദമ്പതികൾ ഇന്നലെ ഉച്ചയ്ക്ക് ബന്ധുവീട്ടിലെത്തിയത്.

ഉച്ചയൂണിനു ശേഷം മൂവരും രണ്ട് ബൈക്കുകളിലായി പള്ളിക്കൽ പുഴയോരത്ത് എത്തി. തുടർന്ന് അവിടെ സെൽഫിയെടുക്കുകയും വെള്ളത്തിൽ ഇറങ്ങുകയും ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. സന്ധ്യയോടെ വല വീശാനെത്തിയ പള്ളിക്കൽ സ്വദേശി ചെരിപ്പും വാഹനവും കണ്ടു. ഉടൻ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു.

തുടർന്നുള്ള തിരച്ചിലിലാണ് അൻസൽ ഖാന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും മറ്റുള്ളവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടർന്നു. എന്നാൽ രാത്രിയിൽ തിരച്ചിൽ ദുഷ്‌ക്കരമായതോടെ നിർത്തിവെച്ചു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP